ഹൈന്ദവരുടെ വേദഗ്രന്ഥങ്ങളായ ഋഗ്വേദം, യജുര്‍വേദം സാമവേദം എന്നിവയില്‍ പ്രതിപാദിച്ചിട്ടുള്ള വൈദിക മന്ത്രമാണ് ഗായത്രി മന്ത്രം. എല്ലാ മന്ത്രങ്ങളുടെയും മാതാവ് എന്നാണ് ഗായത്രി മന്ത്രം അറിയപ്പെടുന്നത്. ഗായത്രി മന്ത്രം ജപിച്ചാണ് മന്ത്ര പഠനത്തിനുള്ള തുടക്കം കുറിക്കുന്നത്. സവിതാവായ സൂര്യഭഗവാനോടുള്ള പ്രാര്‍ത്ഥന ഗായത്രി മന്ത്രം. സവിതമന്ത്രമെന്നും ഗായത്രി മന്ത്രം അറിയപ്പെടുന്നുണ്ട്.
Read Also: കറിവേപ്പില കേടുകൂടാതെ സൂക്ഷിക്കാൻ ചെയ്യേണ്ടത്
”ഓം ഭൂര്‍ഭുവ: സ്വ:
തത് സവിതുര്‍വരേണ്യം
ഭര്‍ഗോ ദേവസ്യ ധീമഹി
ധിയോ യോ ന: പ്രചോദയാത്”
ലോകം മുഴുവന്‍ പ്രകാശം പരത്തുന്ന സൂര്യഭഗവാന്‍ അതുപോലെ നമ്മുടെ ബുദ്ധിയേയും (ധീ) പ്രകാശിപ്പിക്കട്ടെ എന്നാണ് പ്രാര്‍ത്ഥനയുടെ സാരം.
ഭൂഃ – ഭൂമി
ഭുവസ് – അന്തരീക്ഷം
സ്വര്‍ – സ്വര്‍ഗം
തത് – ആ
സവിതുര്‍ – സവിതാവിന്റെ സൂര്യന്റെ
വരേണ്യം – ശ്രേഷ്ഠമായ
ഭര്‍ഗസ് – ഊര്‍ജപ്രവാഹം പ്രകാശം
ദേവസ്യ – ദൈവികമായ
ധീമഹി – ഞങ്ങള്‍ ധ്യാനിക്കുന്നു യഃ – യാതൊന്ന് നഃ – ഞങ്ങളുടെ നമ്മളുടെ ധിയഃ – ബുദ്ധികളെ
പ്രചോദയാത് – പ്രചോദിപ്പിക്കട്ടെ
ഗായന്തം ത്രായതേ ഇതി ഗായത്രി – ഗായകനെ (പാടുന്നവനെ) രക്ഷിക്കുന്നതെന്തോ (ത്രാണനം ചെയ്യുന്നത്) അതു ഗായത്രി എന്നു പ്രമാണം.
ഗായത്രി മന്ത്രത്തിന്റെ ഐതീഹ്യം
ലോകത്തിന് വിശ്വാമിത്ര മഹര്‍ഷിയാണ് ഗായന്ത്രി മന്ത്രം ഉപദേശിച്ചു നല്‍കിയതെന്നാണ് ഐതീഹ്യം. ആയതിനാല്‍ ഈ മന്ത്രത്തിന്റെ ഋഷി വിശ്വാമിത്ര മഹര്‍ഷിയാണ്. കൂടാതെ ഛന്ദസ്സ് ഗായത്രിയും ദേവത സവിതാവുമാണ്. കാലം, ദേശം, അവസ്ഥ എന്നീ ഉപാധികളെ ലംഘിക്കാതെ ഏവര്‍ക്കും (ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനും ശൂദ്രനും) അത് ജപിക്കുവാനുള്ള അവകാശം ഉണ്ട്. ബ്രഹ്മചാരിക്കും ഗൃഹസ്ഥനും വാനപ്രസ്ഥനും സന്യാസിക്കും ഈ മന്ത്രം ജപിക്കാനുള്ള അവകാശം ഉണ്ടെന്നതാണ് ഗായത്രിയുടെ സവിശേഷത.
ഗായത്രി മന്ത്രത്തിന്റെ ജപരീതി
നിത്യവും രാവിലെയും വൈകിട്ടുമാണ് ഗായത്രി മന്ത്രം ജപിക്കേണ്ടത്. ഈ മന്ത്രം രാത്രിയില്‍ ജപിക്കാന്‍ പാടില്ല. അതിരാവിലെ എഴുന്നേറ്റ് ശുദ്ധിയോടെ കിഴക്ക്, വടക്ക് എന്നീ ദിശകളിലേക്ക് ഇരുന്ന് വേണം ഗായത്രി മന്ത്രം ജപിക്കാന്‍. വളരെ വ്യക്തമായും തെറ്റ് കൂടാതെയും ജപിക്കാന്‍ ശ്രദ്ധിക്കണം. ഗായത്രി മന്ത്രം ജപിക്കുന്നത് അഷ്ടസിദ്ധികള്‍ (അണിമ, മഹിമ, ലഘിമ, ഗരിമ, ഈശിത്വം, വശിത്വം, പ്രാപ്തി, പ്രകാശ്യം) നേടിത്തരുമെന്നാണ് വിശ്വാസം.
ജപിക്കുന്ന എണ്ണത്തിനനുസരിച്ചാണ് ഗായത്രിയുടെ ഫലം എന്നാണ് പറയപ്പെടുന്നത്. ഒരു പ്രാവശ്യം ജപിച്ചാല്‍ അന്ന് ചെയ്ത ദോഷകര്‍മ്മഫലങ്ങള്‍ അകലുമെന്നും പത്ത് പ്രാവശ്യം ജപിച്ചാല്‍ ഒരു മാസത്തെ ദോഷകര്‍മ്മഫലങ്ങളും ആയിരം പ്രാവശ്യം ജപിച്ചാല്‍ ഒരു വര്‍ഷത്തെ ദോഷകര്‍മ്മഫലങ്ങള്‍ അകലുമെന്നുമാണ് വിശ്വാസം. 1008 ചുവന്ന മലര്‍കളാല്‍ ഗായത്രി ഹോമം ചെയ്താല്‍ രാജകീയ പദവി തേടിയെത്തും. 1008 തവണ ഒഴുക്കുള്ള നദിയില്‍ നിന്ന് ജപിച്ചാല്‍ സര്‍വ്വ പാപങ്ങളും അകലും. ദിനംതോറും 1008 വീതം ഒരു വര്‍ഷം ജപിച്ചാല്‍ ത്രികാലജ്ഞാനം സിദ്ധിക്കും. രണ്ട് വര്‍ഷം ജപിച്ചാല്‍ അഷ്ടസിദ്ധികളും ലഭിക്കും. മൂന്ന് വര്‍ഷം ജപിച്ചാല്‍ പരകായ പ്രവേശം ചെയ്യാനുള്ള സിദ്ധി താനെ ഉണ്ടാകും. നാല് വര്‍ഷം ജപിച്ചാല്‍ ദേവജന്മം ലഭിക്കും. അഞ്ച് വര്‍ഷം ജപിച്ചാല്‍ ഇന്ദ്രനാവാം. ആറുവര്‍ഷം ജപിച്ചാല്‍ ബ്രഹ്മലോകവാസം ലഭിക്കും. ഏഴുവര്‍ഷം ജപിച്ചാല്‍ സൂര്യമണ്ഡലത്തില്‍ ഗായത്രിദേവിക്ക് സമീപസ്ഥനായി കഴിയാമെന്നും വിശ്വാസമുണ്ട്.
Post Your Comments