Latest NewsKeralaNews

മറ്റൊരു യുവതിയുമായും ബന്ധം: കാമുകിയെ ഒഴിവാക്കാന്‍ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി യുവാവ്, അറസ്റ്റ് 

തൃശൂര്‍: ഝാര്‍ഖണ്ഡ് സ്വദേശിനിയായ യുവതിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. ഒഡീഷ സ്വദേശി ബസേജ ശാന്തയാണ് പിടിയിലായത്. ഒരുമിച്ചു താമസിച്ചു വന്ന സ്വന്തം കാമുകിയെ ഒഴിവാക്കാനായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.

ഈ മാസം ഒമ്പതിനാണ് ഝാര്‍ഖണ്ഡ് സ്വദേശിനിയെ തൃശൂര്‍ നഗരത്തിലെ ലോഡ്ജില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബെഡില്‍ കിടത്തി തലയിണ കൊണ്ട് ശ്വാസം മുട്ടിച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്.

കൊലപാതകത്തിന് ശേഷം മലപ്പുറം തവനൂരിലേക്ക് പോയ പ്രതിയെ തൃശൂര്‍ ഈസ്റ്റ് പൊലീസ് ആണ് അറസ്റ്റു ചെയ്തത്. പ്രണയത്തിലായിരുന്ന ഇവർ ചെന്നൈയിലും കട്ടപ്പനയിലും ഒരുമിച്ചു താമസിച്ചിരുന്നു.

മറ്റൊരു യുവതിയുമായും പ്രതിക്ക് ബന്ധമുണ്ടായിരുന്നു. ഇത് ഝാര്‍ഖണ്ഡ് സ്വദേശിനി ചോദ്യം ചെയ്യുകയും വിവാഹത്തിന് നിര്‍ബന്ധിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ആണ് പ്രതി യുവതിയെ കൊലപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button