CinemaMollywoodLatest NewsNewsEntertainment

‘ഗോവയിൽ വെച്ച് കണ്ടുമുട്ടി, പതിയെ പ്രണയത്തിലായി, സ്വഭാവം കണ്ട് ഇഷ്ടപ്പെട്ടതാണ്’: പങ്കാളിയെ കുറിച്ച് ലെച്ചു

ബി​ഗ് ബോസ് മലയാളം സീസൺ ഫൈവിലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു നടിയും ഡാൻസറും മോ‍ഡലുമായി ഐശ്വര്യ ലെച്ചു. ശാരീകാവസ്ഥ മോശമായതിനെ തുടർന്നാണ് ലെച്ചു ഹൗസിൽ നിന്നും പുറത്തായത്. രണ്ട് വർഷങ്ങൾക്ക് ശേഷം കേരളം സന്ദർശിക്കാനെത്തിയ ലെച്ചുവിനോപ്പം പങ്കാളി ശിവാജിയും ഉണ്ടായിരുന്നു. ഗോവയിൽ വെച്ചാണ് ശിവാജിയെ കണ്ടുമുട്ടിയതെന്ന് ലെച്ചു പറയുന്നു. ഫിൽമി ബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ലെച്ചു മനസ് തുറന്നത്.

‘ശിവാജിയുടെ സ്വഭാവം കണ്ട് ഇഷ്ടപ്പെട്ടതാണെന്നും ലെച്ചു വ്യക്തമാക്കി. ​ഗോവയിൽ വെച്ചാണ് ഞങ്ങൾ കണ്ടുമുട്ടിയത്. എന്റെ ജീവിതത്തിൽ സംഭവിച്ച എല്ലാ കാര്യങ്ങളും ഞാൻ പറഞ്ഞിട്ടുണ്ട്. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് അല്ല. കണ്ടും സംസാരിച്ചും പതിയെ പതിയെ പ്രണയത്തിലായതാണ്. പുള്ളിയുടെ സ്വഭാവം കണ്ട് പ്രണയത്തിലായതാണ്. രണ്ട് വർ‌ഷത്തിന് ശേഷമാണ് ഞാൻ കേരളത്തിൽ വരുന്നത്. ഫുഡ് എക്സ്പ്ലോർ ചെയ്യാൻ വേണ്ടിയാണ് വന്നത്. കേരളത്തിലേക്ക് വന്നപ്പോൾ ലഭിച്ച സ്വീകരണം വളരെ നല്ലതായിരുന്നു’ ലെച്ചു വിശദീകരിച്ചു.

കാമുകനൊപ്പം ലെച്ചു എയർപോർട്ടിൽ വന്നിറങ്ങിയതിന്റെ വീഡിയോ വൈറലായതോടെ നിരവധി പേർ ലെച്ചുവിന്റെ പാട്നറിനെ ബോഡി ഷെയിം ചെയ്യുന്ന തരത്തിലുള്ള കമന്റുകളുമായിയെത്തി. ലെച്ചുവിന്റെ അച്ഛനാണോ എന്നൊക്കെയാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്. സെന്ന ​ഹെ​ഗ്ഡെയുടെ സംവിധാനത്തില്‍ ഡയറക്റ്റ് ഒടിടി റിലീസായി 2021ല്‍ പുറത്തെത്തിയ തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലെ ക്ലൈമാക്സ് രം​ഗത്തിലൂടെ എത്തി വലിയ ബ്രേക്ക് നേടിയ താരമാണ് ഐശ്വര്യ സുരേഷ് എന്ന ലെച്ചു.

shortlink

Post Your Comments


Back to top button