Latest NewsKeralaNews

കണ്ണൂരിൽ റേഡിയോ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു

കണ്ണൂർ: കണ്ണൂരിൽ റേഡിയോ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. കണ്ണൂര്‍ കണ്ണപൂരം യോദശാലയ്‌ക്ക് സമീപം ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ബാങ്ക് ഉദ്യോഗസ്ഥനായ എലിയൻ രാജേഷിന്റെ വീട്ടിലാണ് റേഡിയോ പൊട്ടിത്തെറിച്ച് തീപടർന്ന് പിടിച്ചത്. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന റേഡിയോയാണ് പൊട്ടിത്തെറിച്ചത്.

കൂടുതൽ വൈദ്യുതി പ്രവർത്തിച്ചതിന്റെ ഭാഗമായാണ് അപകടം ഉണ്ടായതെന്നാണ് കരുതുന്നത്. സ്‌ഫോടനത്തിൽ 18,500 രൂപയും, നിരവധി രേഖകളും കത്തി നശിച്ചു. രാജേഷിന്റെ വീടിന് സമീപത്തുള്ള നിരവധി വീടുകളിലെ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button