Latest NewsNewsBusiness

ഐആർസിടിസി ഓൺലൈൻ സേവനങ്ങൾ നിശ്ചലം! തൽക്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയാതെ യാത്രക്കാർ

ട്വിറ്ററിൽ #Talkal, #irctc തുടങ്ങിയ ഹാഷ്ടാഗുകൾ ട്രെൻഡിംഗായി മാറിയിട്ടുണ്ട്

ഐആർസിടിസിയുടെ ഓൺലൈൻ സേവനങ്ങൾ പണിമുടക്കിയതോടെ, യാത്രക്കാർ ദുരിതത്തിൽ. തൽക്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ കാത്തിരുന്നവരെയാണ് ഇത് കൂടുതലായി ബാധിച്ചത്. തൽക്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയാത്തതിനെ തുടർന്ന് നിരവധി യാത്രക്കാർ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഐആർസിടിസിയുടെ ആപ്പിലും, ഔദ്യോഗിക വെബ്സൈറ്റിലും തടസ്സം നേരിട്ടിരുന്നു. ഇതിനെ തുടർന്ന് ട്വിറ്റർ മുഖാന്തരമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി നിരവധി ആളുകളാണ് പരാതി ഉന്നയിച്ചത്. ഇതോടെ, ട്വിറ്ററിൽ #Talkal, #irctc തുടങ്ങിയ ഹാഷ്ടാഗുകൾ ട്രെൻഡിംഗായി മാറിയിട്ടുണ്ട്.

അടിയന്തര സാഹചര്യങ്ങളിൽ യാത്രക്കാർക്ക് ട്രെയിൻ ടിക്കറ്റുകൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ റെയിൽവേ തൽക്കാൽ സംവിധാനം അവതരിപ്പിച്ചത്. യാത്രാ തീയതിക്ക് രണ്ട് ദിവസം മുൻപാണ് ഇവ ബുക്ക് ചെയ്യാൻ സാധിക്കുക. എല്ലാ ട്രെയിനുകളിലും നിശ്ചിത ശതമാനം സീറ്റുകൾ തൽക്കാൽ ക്വാട്ടയ്ക്കായി മാറ്റിവയ്ക്കാറുണ്ട്. എസി ക്ലാസിൽ (2A/3A/CC/EC/3E) രാവിലെ 10 മണിക്കും, നോൺ എസി ക്ലാസിൽ (SL/FC/2S) രാവിലെ 11 മണിക്കുമാണ് തൽക്കാൽ ബുക്കിംഗ് ആരംഭിക്കുന്നത്.

Also Read: പ്രതിയെ ചികിത്സിക്കുമ്പോള്‍ പൊലീസുകാര്‍ കൂടെ ഉണ്ടാകരുതെന്ന കോടതി നിര്‍ദ്ദേശം ഉണ്ട്: ഡിവൈഎഫ്‌ഐ

shortlink

Related Articles

Post Your Comments

Related Articles


Back to top button