രാജ്യത്തെ പ്രമുഖ മേഖല ബാങ്കായ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ നാലാം പാദഫലങ്ങൾ പ്രഖ്യാപിച്ചു. മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ അറ്റാദായം 93.3 ശതമാനം വർദ്ധനവോടെ 2,782 കോടി രൂപയാണ് ഉയർന്നത്. 2021-22 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിലെ അറ്റാദായം 1,440 കോടി രൂപയായിരുന്നു. അതേസമയം, കഴിഞ്ഞ സാമ്പത്തിക വർഷം ബാങ്കിന്റെ മൊത്തത്തിലുള്ള അറ്റാദായം 61.18 ശതമാനം വർദ്ധിച്ച് 8,433 കോടി രൂപയിൽ എത്തിയിട്ടുണ്ട്.
മാർച്ച് പാദത്തിൽ അറ്റപലിശ മാർജിൻ മുൻ വർഷത്തെ അപേക്ഷിച്ച് 2.98 ശതമാനമായാണ് മെച്ചപ്പെട്ടത്. പലിശ ഇതര വരുമാനം 62.48 ശതമാനം ഉയർന്ന് 5,269 കോടി രൂപയായിട്ടുണ്ട്. മൊത്തം നിക്ഷേപം 8.26 ശതമാനം വർദ്ധിച്ച് 11.17 ട്രില്യൺ രൂപയായി. അതേസമയം, കുറഞ്ഞ നിരക്കിലുള്ള നിക്ഷേപങ്ങൾ 2023 മാർച്ച് അവസാനത്തോടെ 35.62 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഒരു വർഷം മുൻപ് വരെ ഇത് 36.54 ശതമാനമായിരുന്നു.
Also Read: കാറിൽ ഓട്ടോ ഉരസിയതിനെ ചോദ്യം ചെയ്തു: നഗരമധ്യത്തിൽ യുവാക്കളെ ക്രൂരമായി തല്ലിചതച്ചു
Post Your Comments