
കോഴിക്കോട്: വിദേശ യാത്രകൾ മോശം കാര്യമല്ലെന്ന് മന്ത്രി ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. വിദേശ യാത്രകൾ നടത്തുന്നത് ആദ്യമായിട്ടല്ലെന്നും ലോകം എന്തെന്ന് നേരിട്ട് മനസ്സിലാക്കുകയെന്നത് പ്രധാനമാണണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുപാട് വിദേശ യാത്ര നടത്തുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പ്രസ്താവനയിൽ ജീവിക്കുന്ന പാർട്ടിയല്ല സിപിഎം. നാവിന്റെ വലിപ്പം കൊണ്ട് മാത്രം രാഷ്ട്രീയം നടത്തുന്ന പാർട്ടിയുമല്ല. രാഷ്ട്രീയ പ്രശ്‌നങ്ങളിൽ ചടുലമായി ഇടപെടുന്ന പാർട്ടിയാണ്. രാഷ്ട്രീയ ലാഭത്തിനല്ല സിപിഎം ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നതെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.
Post Your Comments