Latest NewsKeralaNews

കസ്റ്റംസിനെ വെട്ടിച്ച് സ്വർണ്ണം കടത്തി: യുവാവും സഹായിയും പിടിയിൽ

കൊച്ചി: കസ്റ്റംസിനെ വെട്ടിച്ച് സ്വർണ്ണം കടത്തിയ യുവാവും സഹായിയും പിടിയിൽ. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് സ്വർണ്ണ വേട്ട നടന്നത്. ഇരിങ്ങാലക്കുട സ്വദേശി സൂരജും മലപ്പുറം സ്വദേശി മുഹമ്മദ് ഫൈസൽ റഹ്മാനുമാണ് അറസ്റ്റിലായത്. കസ്റ്റംസിനെ വെട്ടിച്ച് ശരീരത്തിൽ ഒളിപ്പിച്ചാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്.

Read Also: ദി കേരള സ്റ്റോറി സിനിമയുടെ സൗജന്യ ടിക്കറ്റും ഓട്ടോറിക്ഷാ യാത്രയും വാഗ്ദാനം ചെയ്ത ഡ്രൈവര്‍ക്ക് വധഭീഷണി

634 ഗ്രാം സ്വർണ്ണം നാല് ക്യാപ്‌സ്യൂൾ രൂപത്തിലാക്കിയായിരുന്നു സ്വർണ്ണക്കടത്ത് ശ്രമം. എയർ ഇന്ത്യയുടെ FhW 934 വിമാനത്തിലാണ് ഇയാൾ എത്തിയത്. കസ്റ്റംസിനെ വെട്ടിച്ച് പുറത്ത് കടന്നെങ്കിലും സംശയം തോന്നിയ പോലീസ് എയ്ഡ് പോസ്റ്റിൽ തടഞ്ഞു നിർത്തി പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് ഇയാൾ പിടിയിലായത്. സൂരജിനെ എയർപോർട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോകാൻ എത്തിയതായിരുന്നു മുഹമ്മദ് ഫൈസൽ.

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് ഇരുവരെയും ചോദ്യം ചെയ്യുന്നുണ്ടെന്നും അധികൃതർ വിശദമാക്കി.

Read Also: കെട്ടി പൊക്കുന്ന ആരോപണങ്ങൾ ജനങ്ങൾ വിശ്വസിക്കുമെന്ന് ആരും കരുതണ്ട: സർക്കാരിന് താത്പര്യം വികസനത്തിലെന്ന് മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button