![](/wp-content/uploads/2023/05/whatsapp-image-2023-05-06-at-18.01.18.jpg)
പ്രമുഖ ലേഡീസ് എത്‌നിക് ഫാഷൻ വെയർ ബ്രാൻഡുകളെ സ്വന്തമാക്കാൻ ഒരുങ്ങി ആദിത്യ ബിർള ഫാഷൻ. റിപ്പോർട്ടുകൾ പ്രകാരം, ഡബ്ല്യു, ഓറേലിയ എന്നീ ബ്രാൻഡുകളെയാണ് ഏറ്റെടുക്കുന്നത്. ടിസിഎൻഎസ് ക്ലോത്തിംഗിന്റെ 51 ശതമാനം ഓഹരികൾ ആദിത്യ ബിർള ഗ്രൂപ്പ് ഏറ്റെടുക്കുന്നതാണ്. ഇതോടെ, ഈ ബ്രാൻഡുകളടക്കം പ്രമുഖ 5 ബ്രാൻഡുകൾ ആദ്യത്തെ ബിർള ഫാഷൻ ആൻഡ് റീട്ടെയിലിന്റെ സ്വന്തമാകുന്നതാണ്. 1,650 കോടി രൂപയ്ക്കാണ് ഫാഷൻ ബ്രാൻഡുകളെ ഏറ്റെടുക്കുന്നത്. ഓപ്പൺ ഓഫർ വഴി 29 ശതമാനവും, സ്ഥാപക പ്രമോട്ടർമാരുടെ ഓഹരികളും ഏറ്റെടുത്താണ് 51 ശതമാനം പൂർത്തിയാക്കുക.
ആദിത്യ ബിർള ഗ്രൂപ്പ് ഏറ്റെടുക്കുന്ന ബ്രാൻഡുകൾക്ക് ഓൺലൈൻ ഫാഷൻ രംഗത്ത് ശക്തമായ സാന്നിധ്യമാണ് ഉള്ളത്. പ്രധാനമായും എത്‌നിക് കുർത്തികൾ, ടോപ്പുകൾ, ബോട്ടം പോലെയുള്ള ഉൽപ്പന്നങ്ങളാണ് ഡബ്ല്യു, ഓറേലിയ ബ്രാൻഡുകൾ പുറത്തിറക്കാറുള്ളത്. ബജറ്റ് ക്ലോത്തിംഗ് സെഗ്മെന്റിലെ എത്‌നിക് ബ്രാൻഡുകളുടെ ഏറ്റെടുക്കൽ ആദിത്യ ബിർള ഗ്രൂപ്പിന്റെ ഫാഷൻ റീട്ടെയിൽ ബിസിനസിന് ശക്തി പകർന്നേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
Also Read: എംഎസ്എംഇ അവാർഡ്സ് 2023: അപേക്ഷ സമർപ്പിക്കാൻ മെയ് 10 വരെ അവസരം
Post Your Comments