KeralaLatest NewsNews

വ്യാജ എസ്എംഎസ്, വാട്ട്‌സ് ആപ്പ് സന്ദേശങ്ങൾ മലയാളത്തിലും: ഓൺലൈൻ തട്ടിപ്പിൽ വഞ്ചിതരാകാതിരിക്കണമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പിൽ വഞ്ചിതരാകാതിരിക്കണമെന്ന് ഉപഭോക്താക്കളോട് അഭ്യർത്ഥിച്ച് കെഎസ്ഇബി. എത്രയും വേഗം പണമടച്ചില്ലെങ്കിൽ/ ആധാർ നമ്പർ വൈദ്യുതി കണക്ഷനുമായി ബന്ധപ്പെടുത്തിയില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കും എന്ന തരത്തിൽ ചില വ്യാജ എസ്എംഎസ്, വാട്ട്‌സ് ആപ്പ് സന്ദേശങ്ങൾ ഉപഭോക്താക്കൾക്ക് ഇപ്പോഴും ലഭിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. ഇത്തരം സന്ദേശങ്ങൾ ഇപ്പോൾ മലയാളത്തിലും ലഭിക്കുന്നതായാണ് മനസ്സിലാകുന്നതെന്നും കെഎസ്ഇബി ചൂണ്ടിക്കാട്ടി.

Read Also: തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ വീട്ടമ്മയെ അശ്ലീല ചിത്രം കാണിച്ചു, പിന്നാലെ ആക്രമണം: അഞ്ച് പേർ പിടിയിൽ

സന്ദേശത്തിലെ മൊബൈൽ നമ്പരിൽ ബന്ധപ്പെടുന്നവരോട് കെഎസ്ഇബി ഉദ്യോഗസ്ഥൻ എന്ന വ്യാജേന സംസാരിച്ച് ഒരു പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുകയും തുടർന്ന് ഉപഭോക്താവിന്റെ ബാങ്ക് വിവരങ്ങൾ കൈക്കലാക്കി പണം കവരുകയും ചെയ്യുന്ന ശൈലിയാണ് ഇത്തരം തട്ടിപ്പുകാർക്കുള്ളത്. കെഎസ്ഇബി അയക്കുന്ന സന്ദേശങ്ങളിൽ 13 അക്ക കൺസ്യൂമർ നമ്പർ, അടക്കേണ്ട തുക, പണമടയ്ക്കാനുള്ള ലിങ്ക് തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കും. ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഒടിപി തുടങ്ങിയവ ഒരു ഘട്ടത്തിലും കെഎസ്ഇബി ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നതല്ല. ഉപഭോക്താക്കൾ തികഞ്ഞ ജാഗ്രത പുലർത്തണം എന്ന് അഭ്യർത്ഥിക്കുന്നുവെന്നും ഇത്തരം വ്യാജ സന്ദേശങ്ങളോട് യാതൊരു കാരണവശാലും പ്രതികരിക്കരുതെന്നും കെഎസ്ഇബി ആവശ്യപ്പെട്ടു.

Read Also: എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട ഒരു പ്രധാന രേഖ നാളെ പുറത്തുവിടും: പ്രഖ്യാപനവുമായി വി ഡി സതീശൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button