രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ ഗോ ഫസ്റ്റിൽ നിന്നും ലഭിക്കാൻ ബാക്കിയുള്ള ഇന്ധന കുടിശ്ശിക തിരിച്ചുപിടിക്കാനൊരുങ്ങി പൊതുമേഖല എണ്ണ വിതരണ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഗോ ഫസ്റ്റ് സർവീസുകൾ നിർത്തുകയും, പാപ്പരാത്ത ഹർജി സമർപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ നടപടി കടുപ്പിച്ചിരിക്കുന്നത്.
കുടിശ്ശിക ലഭിക്കാൻ ബാങ്കുകളെ സമീപിക്കാനുള്ള നീക്കത്തിലാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. ഏകദേശം 5,000 കോടി രൂപയുടെ കുടിശ്ശികയാണ് വിമാന ഇന്ധനം വാങ്ങിയ ഇനത്തിൽ ഗോ ഫസ്റ്റ് ഇന്ത്യൻ ഓയിൽ കോർപ്പറേഷന് നൽകാനുള്ളത്. ഈ തുക വീണ്ടെടുക്കാൻ ബാങ്കുകളിലുള്ള ഗോ ഫസ്റ്റിന്റെ ഗ്യാരന്റി പണം നേടിയെടുക്കാനാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ നീക്കം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് വിവിധ റൂട്ടുകളിലെ സർവീസുകൾ ഗോ ഫസ്റ്റ് താൽക്കാലികമായി റദ്ദ് ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ വിമാനക്കമ്പനി കൂടിയാണ് ഗോ ഫസ്റ്റ്.
Also Read: സ്വർണം വാങ്ങിക്കൂട്ടി റിസർവ് ബാങ്ക്, സ്വർണ ശേഖരത്തിൽ റെക്കോർഡ് നേട്ടം
Post Your Comments