ലോകത്തിൽ ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന ഡെസ്ക്ടോപ്പ് ബ്രൗസർ! പുതിയ നേട്ടവുമായി ഗൂഗിൾ ക്രോം

11.87 ശതമാനം ഉപഭോക്താക്കളാണ് സഫാരി ഉപയോഗിക്കുന്നത്

ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഡെസ്ക്ടോപ്പ് ബ്രൗസർ എന്ന നേട്ടം സ്വന്തമാക്കി ഗൂഗിൾ ക്രോം. അനലിറ്റിക്സ് സേവനമായ സ്റ്റാറ്റ് കൗണ്ടർ റിപ്പോർട്ട് അനുസരിച്ച്, ആഗോള തലത്തിലുള്ള ഡെസ്ക്ടോപ്പ് ഉപഭോക്താക്കളിൽ 66.13 ശതമാനം ആളുകളാണ് ഗൂഗിൾ ക്രോം ഉപയോഗിക്കുന്നത്. സഫാരി ബ്രൗസറാണ് പട്ടികയിൽ രണ്ടാമത് എത്തിയിരിക്കുന്നത്. 11.87 ശതമാനം ഉപഭോക്താക്കളാണ് സഫാരി ഉപയോഗിക്കുന്നത്.

മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൗസർ 11 ശതമാനം ഉപഭോക്താക്കളോടെ മൂന്നാം സ്ഥാനത്താണ് ഉള്ളത്. നാലാമതുള്ള ഫയർഫോക്സ് ഉപയോഗിക്കുന്നത് 5.65 പേരും, ഒപേര ബ്രൗസർ ഉപയോഗിക്കുന്നത് 3.09 ശതമാനം പേരുമാണ്. അതേസമയം, ഇന്ത്യൻ ഉപഭോക്താക്കളിൽ ഡെസ്ക്ടോപ്പ് ബ്രൗസർ ഉപയോഗിക്കുന്നതിൽ നേരിയ വ്യത്യാസമുണ്ട്. ഗൂഗിൾ ക്രോം തന്നെയാണ് ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്നതെങ്കിലും, രണ്ടാം സ്ഥാനത്ത് മോസില്ല ഫയർഫോക്സാണ് ഉള്ളത്. മൈക്രോസോഫ്റ്റ് എഡ്ജ് മൂന്നാം സ്ഥാനത്താണ്.

Also Read: മുഖ്യമന്ത്രിയുടെ അബുദാബി പോക്ക് മുടങ്ങിയതില്‍ ട്രോളി ശ്രീജിത്ത് പണിക്കര്‍

Share
Leave a Comment