
കണ്ണൂർ: ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടത്തിനിടെ രണ്ട് പേര്‍ അറസ്റ്റില്‍. മുഴപ്പിലങ്ങാട് കൂടക്കടവ് സ്വദേശി സദ്മയിൽ കെടിഎസ് ഷൽക്കീർ തലശേരി ചേറ്റം കുന്ന് സഫ്നാമൻസിലിൽ പുതിയ പറമ്പത്ത് വളപ്പിൽ സഫ്രാസ് എന്നിവരെയാണ് തലശ്ശേരി പൊലീസ് പിടികൂടിയത്. എസ്ഐ സജേഷ് സി ജോസും സംഘവും ആണ് പ്രതികളെ പിടികൂടിയത്.
ഇന്നലെ രാത്രി 9 മണിയോടെ പുതിയ ബസ്റ്റാൻ്റിൽ വെച്ചാണ് ഇരുവരും പൊലീസ് പിടിയിലായത്. ഒറ്റ നമ്പർ ചൂതാട്ടത്തിനുപയോഗിച്ച മൊബെൽ ഫോണും കുറിപ്പടികളും 47,200 രൂപയും ഇവരിൽ നിന്ന് പിടിച്ചെടുത്തു.
അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments