News

പ്രളയത്തെ അതിജീവിക്കാന്‍ 128 കോടി ചിലവില്‍ നിര്‍മ്മിച്ച റീ ബില്‍ഡ് കേരള റോഡ് വേനല്‍ മഴയില്‍ തകര്‍ന്നു

കണ്ണൂര്‍: 128 കോടി ചിലവില്‍ നിര്‍മ്മിച്ച റോഡ് വേനല്‍ മഴയില്‍ തകര്‍ന്നു. കിലോമീറ്ററിന് 5.24 കോടി രൂപ ചെലവഴിച്ചു നിര്‍മിക്കുന്ന റീബില്‍ഡ് കേരള റോഡ് ആദ്യ വേനല്‍ മഴയില്‍ തന്നെ തകരുകയായിരുന്നു . 2018ലെ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍, വീണ്ടും പ്രളയം വന്നാല്‍ തകരാത്ത റോഡ് വേണം എന്ന കാഴ്ചപ്പാടില്‍ വിദേശ സാങ്കേതികവിദ്യയോടെയാണു കെഎസ്ടിപി നേതൃത്വത്തില്‍ റോഡ് പണിയുന്നത് എന്നായിരുന്നു അധികൃതരുടെ വിശദീകരണം.

Read Also: ‘സാധനം എത്തിച്ചാൽ 70000 കിട്ടും’: 65 ലക്ഷത്തിന്റെ സ്വർണം ക്യാപ്സൂൾ പരുവത്തിൽ മലദ്വാരം വഴി കടത്താൻ ശ്രമം

പാലത്തിന്‍കടവിലും മുടിക്കയത്തും മെക്കാഡം ടാറിംഗ് അടക്കം ഒഴുകിപ്പോയതായാണു പരാതി. പാലത്തിന്‍കടവില്‍ അര മീറ്റര്‍ മുതല്‍ 1 മീറ്റര്‍ വരെ വീതിയിലാണ് റോഡ് തകര്‍ന്നത്. 50 മീറ്ററോളം നീളത്തില്‍ ടാറിങ്ങിന്റെ അടിത്തറയടക്കം ഒലിച്ചുപോയി. ഓവുചാലില്‍ കൂടി ഒഴുകാതെ റോഡിലൂടെയാണ് മഴവെള്ളം കുത്തിയൊലിച്ചത്. റോഡരികില്‍ താമസിക്കുന്ന മിക്ക വീടുകളിലും കൃഷി സ്ഥലങ്ങളിലും ചെളി നിറഞ്ഞ അവസ്ഥയിലാണ്.

റോഡ് തകര്‍ന്ന വാര്‍ത്ത പുറത്തുവന്നതോടെ ഒന്നും പ്രതികരിക്കാനാകാത്ത അവസ്ഥയിലാണ് പൊതുമരാമത്ത് വകുപ്പും മന്ത്രി മുഹമ്മദ് റിയാസും.

shortlink

Related Articles

Post Your Comments

Related Articles


Back to top button