ഇസ്ലാമിക് കോളജ് കൗണ്‍സില്‍ ഉപദേശക സമിതിയില്‍ നിന്ന് രാജിവെച്ച് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍

മലപ്പുറം: ഇസ്ലാമിക് കോളജ് കൗണ്‍സിലിന്റെ (സിഐസി) ഉപദേശക സമിതി യോഗത്തില്‍ നിന്ന് സമസ്ത സംസ്ഥാന പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി ആലികുട്ടി മുസലിയാരും രാജിവച്ചു. സിഐസിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കൂടിയാലോചനയില്ലെന്ന് ആരോപിച്ചാണ് രാജി. സമസ്ത നേതാക്കളോട് ആലോചിക്കാതെ സിഐസിയില്‍ പുതിയ ജനറല്‍ സെക്രട്ടറിയെ നിയമിച്ചതാണ് രാജിയിലേക്ക് നയിച്ചത്.

Read Also: സ്‌കൂളിന് നേരെ വെടിവെയ്പ്പ്: കുട്ടികൾ ഉൾപ്പെടെ 9 പേർ കൊല്ലപ്പെട്ടു

സിഐസി ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് ഹക്കിം ഫൈസി ആദിശേരി നേരത്തെ രാജിവച്ചിരുന്നു. പകരമായി ഹബീബുള്ള ഫൈസിയെ നിയമിച്ചു. സമസ്ത നേതൃത്വത്തോട് കൂടിയാലോചന നടത്താതെയാണ് ഈ നിയമനമെന്ന് ആരോപിച്ചാണ് രാജി.

Share
Leave a Comment