![](/wp-content/uploads/2023/05/untitled-7.jpg)
കണ്ണൂർ: വന്ദേ ഭാരത് എക്സ്പ്രസില്‍ തിങ്കളാഴ്ച വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴുവെന്ന് പരാതി. കണ്ണൂരില്‍ നിന്ന് കാസർഗോഡേക്ക് പോയ യാത്രക്കാരനാണ് ഭക്ഷണത്തിൽ നിന്ന് തനിക്ക് പുഴുവിനെ ലഭിച്ചതായി പരാതി നൽകിയിരിക്കുന്നത്. ഇ1 കംപാർട്മെന്റിലാണ് പരാതിക്കാരൻ യാത്ര ചെയ്തിരുന്നത്. ഇയാൾ വാങ്ങിയ പൊറോട്ടയിൽ പുഴുവിനെ കണ്ടതോടെ, പരാതി നൽകുകയായിരുന്നു.
കണ്ണൂരിൽനിന്ന് കാസർഗോഡേക്ക് യാത്ര ചെയ്യുകയായിരുന്ന ഇയാൾ കാസർകോട് എത്തിയ ഉടനെയാണ് പരാതി നൽകിയത്. കാസർഗോഡ് റെയിൽവേ സ്റ്റേഷൻ സൂപ്രണ്ടിനാണ് പരാതി നൽകിയിരിക്കുന്നത്. തുടർ നടപടികൾക്കായി പരാതി പാലക്കാട് റെയിൽവേ ഡിവിഷന് കൈമാറി. പൊറോട്ടയിൽ പുഴുവിരിക്കുന്നതായി യാത്രക്കാരൻ കാണിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
അതേസമയം, തിരുവനന്തപുരത്ത് നിന്ന് ലക്ഷ്യസ്ഥാനത്തേക്ക് വന്ദേ ഭാരതിന് എത്താൻ ട്രാക്കുകളില്‍ പിടിച്ചിടുന്നത് ഒട്ടേറെ ട്രെയിനുകള്‍ ആണെന്ന റിപ്പോർട്ടും പുറത്തുവരുണ്ട്. സമയം തെറ്റാതെ ഓടിക്കാനുള്ള നീക്കത്തില്‍ മറ്റു ട്രെയിനുകളിലെ യാത്രക്കാര്‍ വലയുകയാണെന്നാണ് ഉയരുന്ന പ്രധാന ആരോപണം. കേരളത്തിലെ യാത്ര ആരംഭിച്ച് ഒരാഴ്ച പൂര്‍ത്തിയാകുമ്പോള്‍ പല ദിവസങ്ങളിലും ട്രയല്‍ റണ്ണിലെ സമയക്രമം പാലിക്കാന്‍ വന്ദേ ഭാരത് എക്സ്പ്രസിന് ആയിട്ടില്ലെന്നും ഇക്കൂട്ടർ ആരോപിക്കുന്നു.
Post Your Comments