ഓൺലൈനായി വിവിധ ബാങ്ക് ഇടപാടുകൾ നടത്താൻ സാധിക്കുമെങ്കിലും, ബാങ്കുകളുടെ ശാഖകളെ നേരിട്ട് സമീപിക്കുന്നവർ നിരവധിയാണ്. വൻകിട വ്യവസായികൾ മുതൽ സാധാരണക്കാരുടെ വരെ ജീവിതത്തിലെ അവിഭാജ്യ ഘടകം കൂടിയാണ് ബാങ്കുകൾ. അതിനാൽ, മെയ് മാസം ഇടപാടുകൾ നടത്താൻ ബാങ്കിൽ എത്തുന്നവർ ഈ മാസത്തെ അവധി ദിനങ്ങൾ ഏതൊക്കെയെന്നുകൂടി അറിഞ്ഞിരിക്കേണ്ടതാണ്. ആർബിഐയുടെ അവധി പട്ടിക പ്രകാരം, ഈ മാസം 12 ബാങ്ക് അവധികളാണ് ഉള്ളത്. അതേസമയം, ഓരോ സംസ്ഥാനത്തിനനുസരിച്ച് പ്രാദേശിക അവധികളിൽ മാറ്റം ഉണ്ടാകുന്നതാണ്.
2023 മെയ് മാസത്തിലെ ബാങ്ക് അവധികൾ
മെയ് 1: മഹാരാഷ്ട്ര ദിനം/ മെയ്ദിനം എന്നിവ പ്രമാണിച്ച് ബേലാപ്പൂർ, ബെംഗളൂരു, ചെന്നൈ, ഗുവാഹത്തി, ഹൈദരാബാദ്, കൊച്ചി, കൊൽക്കത്ത, മുംബൈ, നാഗ്പൂർ, പനാജി, തിരുവനന്തപുരം എന്നിവിടങ്ങളിലെ ബാങ്കുകൾക്ക് അവധി.
മെയ് 5: ബുദ്ധ പൂർണിമ പ്രമാണിച്ച് അഗർത്തല, ഐസ്വാൾ, ബേലാപൂർ, ഭോപ്പാൽ, ചണ്ഡീഗഡ്, ഡെറാഡൂൺ, ജമ്മു, കാൺപൂർ, കൊൽക്കത്ത, മുംബൈ, നാഗ്പൂർ, ന്യൂഡൽഹി, റായ്പൂർ, റാഞ്ചി, ഷിംല , ശ്രീനഗർ എന്നീ മേഖലകളിലെ ബാങ്കുകൾക്ക് അവധി.
മെയ് 7: ഞായറാഴ്ച.
മെയ് 9: രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായതിനാൽ കൊൽക്കത്തയിലെ ബാങ്കുകൾക്ക് അവധി.
മെയ് 13: രണ്ടാം ശനിയാഴ്ച.
മെയ് 14: ഞായറാഴ്ച.
മെയ് 16: സംസ്ഥാന രൂപീകരണത്തോടനുബന്ധിച്ച് സിക്കിമിലെ ബാങ്കുകൾ അടഞ്ഞുകിടക്കും.
മെയ് 21: ഞായറാഴ്ച.
മെയ് 22: മഹാറാണാ പ്രതാപ് ജയന്തി പ്രമാണിച്ച് ഷിംലയിലെ ബാങ്കുകൾക്ക് അവധി.
മെയ് 24: കാസി നസ്റുൽ ഇസ്ലാം ജയന്തിക്ക് ത്രിപുരയിലെ ബാങ്കുകൾക്ക് അവധിയായിരിക്കും.
മെയ് 27: നാലാം ശനി.
മെയ് 28: ഞായറാഴ്ച.
Post Your Comments