Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
News

പോപ്പുലര്‍ ഫ്രണ്ട് നിരോധനം നല്‍കുന്നത് വ്യക്തമായ സന്ദേശം : അമിത് ഷാ

ബെംഗളൂരു: ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിലൂടെ കര്‍ണാടകയിലെ ജനങ്ങളുടെ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ബിജെപി ഒരിക്കല്‍കൂടി തെളിയിക്കുകയായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കര്‍ണാടകയിലുടനീളം അരക്ഷിതാവസ്ഥ സൃഷ്ടിച്ച പിഎഫ്ഐയെ നിരോധിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 92-ഓളം പിഎഫ്ഐ ഭീകരരെ അറസ്റ്റ് ചെയ്തുകൊണ്ട് ബിജെപി സംസ്ഥാനത്തെ ജനങ്ങളെ സുരക്ഷിതരാക്കി. ഭരണഘടനാ വിരുദ്ധമായ മുസ്ലിം സംവരണം ഇല്ലാതാക്കിയെന്നും അമിത് ഷാ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കര്‍ണാടകയില്‍ സംഘടിപ്പിച്ച റോഡ് ഷോയില്‍ പങ്കെടുക്കവെയായിരുന്നു അമിത് ഷായുടെ പരാമര്‍ശം.

Read Also: പ്രണയാഭ്യർത്ഥന നിരസിച്ചതിന് മുടിയിൽ കുത്തിപ്പിടിച്ചു, മുഖത്തടിച്ചു : 16കാരിയെ ആക്രമിച്ച യുവാവ് അറസ്റ്റിൽ

ഭരണഘടനാ വിരുദ്ധമായ മുസ്ലീം സംവരണം ഒഴിവാക്കി, പകരം എസ്‌സി, എസ്ടി, വൊക്കലിംഗ, ലിംഗായത്ത് എന്നീ വിഭാഗങ്ങളുടെ സംവരണത്തിനായി ബിജെപി അധിക വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയതും അമിത് ഷാ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. കര്‍ണാടകയിലെ വികസനത്തില്‍ കോണ്‍ഗ്രസിന് ആശങ്കയില്ലെന്നും അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തെ വീണ്ടും എടിഎം ആക്കാനാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയുടെ വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ധനസഹായം കാര്യക്ഷമമായാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button