‘ദ കേരള സ്റ്റോറി’ക്കെതിരെ വിമർശനവുമായി കോൺഗ്രസ് എംപി ശശി തരൂർ. ഇത് നിങ്ങളുടെ കേരള സ്റ്റോറി ആയിരിക്കാം, ഞങ്ങളുടെ കേരള സ്റ്റോറി അല്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. സിനിമക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് നിർമിച്ച ഹിന്ദി സിനിമയെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കള്ളിയിൽപെടുത്തി ന്യായീകരിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഞായറാഴ്ച പ്രതികരിച്ചിരുന്നു.
സുദീപ്തോ സെന്‍ സംവിധാനം ചെയ്ത കേരള സ്റ്റോറിയുടെ ടീസറും ട്രെയ്‌ലറും എത്തിയതോടെയാണ് വ്യാപക വിമര്‍ശനം ഉയര്‍ന്നത്. കേരളത്തില്‍ നിന്നും 32,000 പെണ്‍കുട്ടികളെ കാണാതാവുകയും പിന്നീട് ഭീകര സംഘടനയായ ഐഎസ്‌ഐഎസില്‍ ചേരുകയും ചെയ്തുവെന്നാണ് ചിത്രം പറയുന്നത്. ഇതാണ് ഇടത്-വലത് നേതാക്കളെ ചൊടിപ്പിച്ചത്.
മെയ് 5ന് ആണ് സിനിമയുടെ റിലീസ്. ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടാണ് സിനിമയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അടക്കമുള്ളവരും രംഗത്തെത്തിയത്. സംഘപരിവാര്‍ നുണ ഫാക്ടറിയുടെ ഉത്പ്പന്നമാണ് കേരള സ്റ്റോറി എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. അന്വേഷണ ഏജന്‍സികളും കോടതിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വരെ തള്ളിക്കളഞ്ഞ ‘ലവ് ജിഹാദ്’ പ്രമേയമാക്കിയത് ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments