പുതുക്കോട്ട: സ്ത്രീധനപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ഗർഭിണിയുടെ മൃതദേഹം യുവതിയുടെ ബന്ധുക്കൾ ഭർത്താവിന്‍റെ വീട്ടുമുറ്റത്ത് കുഴിച്ചിട്ടു. തമിഴ്നാട് പുതുക്കോട്ടയിൽ നടന്ന സംഭവത്തിൽ നാഗേശ്വരി (22) എന്ന യുവതിയാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്.
സ്ത്രീധനത്തെച്ചൊല്ലി ഭർതൃപിതാവും മാതാവും യുവതിയെ നിരന്തരമായി പീഡിപ്പിക്കാറുണ്ടായിരുന്നു എന്നും അതിനാലാണ് യുവതി ആത്മഹത്യ ചെയ്തതെന്നും യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവ് അരവിന്ദിനെയും ഭർതൃമാതാവ് തങ്കമണിയെയും പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലം ബൈപാസിൽ രണ്ട് അപകടം : മൂന്ന് മരണം, ഹോമിയോ ഡോക്ടര്‍ മരിച്ചത് അവാര്‍ഡ് വാങ്ങി മടങ്ങവെ
കഴിഞ്ഞ സെപ്റ്റംബറിലാണ് നാഗേശ്വരിയും അരവിന്ദും വിവാഹിതരായത്. തുടർന്ന്, ഗർഭിണിയായതിന് പിന്നാലെ ഭർത്താവും വീട്ടുകാരും സ്ത്രീധനത്തിനായി നാഗേശ്വരിയെ ഉപദ്രവിക്കാൻ തുടങ്ങി. സ്ത്രീധന പീഡനത്തെക്കുറിച്ച് സ്വന്തം മാതാപിതാക്കളോട് സംസാരിക്കാൻ നാഗേശ്വരിക്ക് സാധിച്ചില്ല. ഇത് നാഗേശ്വരിയെ കടുത്ത മാനസിക സമ്മർദത്തിലാഴ്ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യുവതി ആത്മഹത്യ ചെയ്തത്.
തുടർന്ന്, പോലീസ് ഇടപെട്ടാണ് മൃതദേഹം പുതുക്കോട്ടയിലെ സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി എത്തിച്ചത്. നാഗേശ്വരിയുടെ മരണ വിവരം അറിഞ്ഞ ബന്ധുക്കൾ പുതുക്കോട്ടയിലെ സർക്കാർ ആശുപത്രിയിലെത്തി ബഹളമുണ്ടാക്കി. ഇതിന് പിന്നാലെ, യുവതിയുടെ ബന്ധുക്കൾ മൃതദേഹം ഭർത്താവിന്‍റെ വീട്ടുമുറ്റത്ത് കുഴിച്ചിടുകയായിരുന്നു.
Post Your Comments