Latest NewsKeralaNews

കസ്റ്റംസിനെ വെട്ടിച്ച് കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ 966 ഗ്രാം സ്വര്‍ണ്ണം പോലീസ് പിടികൂടി

കരിപ്പൂർ: കസ്റ്റംസിനെ വെട്ടിച്ച് കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ സ്വര്‍ണ്ണം പോലീസ് പിടികൂടി. കുവൈത്തിൽ നിന്ന് കരിപ്പൂരിലെത്തിയ മലപ്പുറം വേങ്ങര സ്വദേശി സാലി (28)മിനെയാണ് 966 ഗ്രാം സ്വര്‍ണ്ണവുമായി വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് അറസ്റ്റ് ചെയ്തത്.

കാപ്സ്യൂൾ രൂപത്തിലാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് പ്രതി സ്വർണ്ണം കടത്തിയത്. പിടിച്ചെടുത്ത സ്വർണ്ണത്തിന് 58.85 ലക്ഷം രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു.

ഞായറാഴ്ച രാത്രി എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് സാലിം കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ നേരത്തെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button