Latest NewsIndiaNews

മുഖ്യമന്ത്രിയുടെ പരിപാടിക്കിടെ ഉറങ്ങി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ശനിയാഴ്ച വൈകീട്ടാണ് സംഭവം.

അഹമ്മദാബാദ്: മുഖ്യമന്ത്രിയുടെ പരിപാടിക്കിടെ, ഉറങ്ങിയതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ഗുജറാത്തില്‍ ഭുജ് മുനിസിപ്പിലാറ്റിയിലെ ചീഫ് ഓഫീസറായ ജിഗര്‍ പട്ടേലിനെതിരെയാണ് അര്‍ബന്‍ ഡെവലപ്പ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് നടപടിയെടുത്തത്.

READ ALSO: സ്ത്രീകളുടെ പ്രത്യുല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കാൻ ചെയ്യേണ്ടത്

ശനിയാഴ്ച വൈകീട്ട് മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേല്‍ പങ്കെടുത്ത പരിപാടിക്കിടെയാണ് ജിഗര്‍ പട്ടേല്‍ മയങ്ങിയത്. കച്ചിലെ ഭൂചലനത്തില്‍ വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പട്ടയം നല്‍കുന്ന ചടങ്ങായിരുന്നു. എന്നാൽ, ഉറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനു പിന്നാലെയാണ് നടപടി. ജോലിയില്‍ വീഴ്ച വരുത്തി എന്ന് ചൂണ്ടിക്കാണിച്ചാണ് ഇയാളെ സസ്പെന്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button