Latest NewsKerala

കേരളത്തിന്റെ മലയോര പാത കണ്ട് അരിക്കൊമ്പന്റെ മയക്കുവെടിയുടെ ക്ഷീണമെല്ലാം തീർന്നു: റിയാസിനെ പുകഴ്ത്തി സന്ദീപാനന്ദഗിരി

ഇടുക്കി : ഇടുക്കിയിലെ ശാന്തൻപാറ ചിന്നക്കനാല് പഞ്ചായത്തുകളിൽ ആക്രമണം നടത്തിയിരുന്ന അരിക്കൊമ്പനെ പെരിയാർ കടുവ സങ്കേതത്തിലെ ഉൾ വനത്തിൽ അർദ്ധരാത്രി തുറന്നു വിട്ടു. ഇന്നലെ ദീർഘദൂരം സഞ്ചരിച്ചാണ് അരിക്കൊമ്പനെ കുമളിയിൽ എത്തിച്ചത്. നത്ത മഴ മൂലം വനത്തിനുള്ളിൽ കൂടെയുള്ള യാത്ര ദുഷ്കരം ആയിരുന്നു. ജനവാസ മേഖലയായ കുമളിയിൽ നിന്നും 23 കിലോമീറ്റർ അകലെയാണ് സീനിയറോഡ. ആനയുടെ നീക്കങ്ങൾ ജി പി എസ് കോളറിൽ നിന്നും ലഭിക്കുന്ന സിഗ്നൽ വഴി നിരീക്ഷിക്കാനാകും. ഇതിനുള്ള ക്രമീകരണങ്ങൾ വനം വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്.

പെരിയാർ കടുവ സങ്കേതം വെറ്റിനറി ഡോക്ടറുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ഇനി ആനയെ നിരീക്ഷിക്കുക. ഉൾവനത്തിൽ ആയതിനാൽ ജനവാസ മേഖലയിലേക്ക് ആന തിരികെ എത്തില്ലെന്നാണ് കണക്ക് കൂട്ടൽ. പൂജ ചെയ്താണ് മന്നാൻ ആദിവാസി വിഭാഗം ആനയെ വന്യജീവി സങ്കേതത്തിലേക്ക് സ്വീകരിച്ചത്. അതേസമയം, അരിക്കൊമ്പനെ കൊണ്ടുപോയി മലയോര പാത കണ്ട് കൊമ്പന്റെ മയക്കുവെടിയുടെ ക്ഷീണമെല്ലാം പോയിക്കാണുമെന്ന് പൊതു മരാമത്ത് വകുപ്പ് മന്ത്രിയെ പരോക്ഷമായി പുകഴ്ത്തി സന്ദീപാനന്ദഗിരി രംഗത്ത് വന്നു.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

കേരളത്തിന്റെ മലയോര പാത കണ്ട് അരിക്കൊമ്പന്റെ മയക്കുവെടിയുടെ ക്ഷീണമെല്ലാം തീര്ന്നു!
കേരള സര്ക്കാറിന് ഗണപതി ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ ?

shortlink

Related Articles

Post Your Comments

Related Articles


Back to top button