Latest NewsNewsIndia

എൽ നിനോ: രാജ്യത്ത് ഈ വർഷം മൺസൂൺ മഴ കുറഞ്ഞേക്കും

കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ മേഖലകളിൽ സാധാരണയിലും താഴെയാണ് മഴ ലഭിക്കുക

രാജ്യത്ത് ഈ വർഷം ജൂൺ മുതൽ സെപ്തംബർ വരെയുളള കാലയളവിൽ ലഭിക്കുന്ന മൺസൂൺ മഴ കുറയുമെന്ന് റിപ്പോർട്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. കാലാവസ്ഥ പ്രതിഭാസമായ എൽ നിനോ ഉയർന്നുവരാൻ സാധ്യത ഉള്ളതിനെ തുടർന്നാണ് മൺസൂൺ മഴയുടെ തോത് കുറയുക. ഇത് കാർഷിക ഉൽപ്പാദനത്തെ ബാധിക്കാൻ സാധ്യതയുണ്ട്. പ്രധാനമായും രാജസ്ഥാൻ, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളിലാണ് മഴയുടെ തോത് കുറയുക.

കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ മേഖലകളിൽ സാധാരണയിലും താഴെയാണ് മഴ ലഭിക്കുക. അതേസമയം, ബീഹാർ, ഒഡീഷ, ജാർഖണ്ഡ് തുടങ്ങിയ കിഴക്കൻ മേഖലയിലുള്ള ചില സംസ്ഥാനങ്ങളിൽ മെയ് മാസം സാധാരണ താപനിലയെക്കാൾ ഉയർന്ന താപനില അനുഭവപ്പെടാൻ സാധ്യതയുണ്ട്. മൺസൂൺ മോശമായാൽ ചരക്ക് ഉൽപ്പാദനത്തെ ബാധിക്കുകയും, ഭക്ഷ്യ വിലക്കയറ്റം ഉണ്ടാകാനും സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. മൺസൂണിന്റെ രണ്ടാം പകുതിയിലാണ് എൽ നിനോ പ്രതിഭാസം ഉണ്ടാകാൻ സാധ്യത.

Also Read: വി.എസ് അച്യുതാനന്ദന്റെ പ്രസ്താവന നീക്കി; പ്രതിഷേധങ്ങൾക്കൊടുവിൽ ദി കേരള സ്റ്റോറിയില്‍ 10 മാറ്റങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button