രാജ്യത്തു നിന്നും പഞ്ചസാര കയറ്റുമതി നിർത്തിവയ്ക്കുന്നതായി റിപ്പോർട്ട്. ധനമന്ത്രി നിർമലാ സീതാരാമൻ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് പഞ്ചസാര കയറ്റുമതി നിർത്തുവയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള തീരുമാനമെടുത്തത്. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ തന്നെ സർക്കാർ പുറത്തിറക്കുന്നതാണ്. രാജ്യത്ത് പഞ്ചസാരയുടെ ഉൽപ്പാദനം കുറഞ്ഞ പശ്ചാത്തലത്തിലാണ് കയറ്റുമതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
2022-23 സാമ്പത്തിക വർഷം ഒക്ടോബർ- സെപ്റ്റംബർ കാലയളവിൽ രാജ്യത്ത് നിന്നും 327 ലക്ഷം ടൺ പഞ്ചസാരയാണ് ഉൽപ്പാദിപ്പിച്ചിരുന്നത്. എന്നാൽ, 2021-22 സാമ്പത്തിക വർഷം 359 ലക്ഷം ടണ്ണാണ് പഞ്ചസാര ഉൽപ്പദിപ്പിച്ചത്. ആഭ്യന്തര ആവശ്യങ്ങൾക്ക് ആവശ്യമായ 275 ലക്ഷം പഞ്ചസാര ഇതിനോടകം ഉൽപ്പാദിപ്പിച്ചിട്ടുണ്ട്. എന്നാൽ, കയറ്റുമതി തുടർന്നാൽ പഞ്ചസാര ക്ഷാമം നേരിടാൻ സാധ്യത ഉള്ളതിനെ തുടർന്നാണ് പുതിയ നീക്കം.
Post Your Comments