Latest NewsNewsFootballInternationalSports

കാൻസർ സ്ഥിരീകരിച്ച് 24 മണിക്കൂറിനകം 16 കാരന് മരണം; കായികതാരത്തിന്റെ മരണത്തിൽ ഞെട്ടൽ

ഫിലാഡൽഫിയ: കൈൽ ലിംപർ എന്ന 16 കാരന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് സുഹൃത്തുക്കളും ബന്ധുക്കളും. ക്യാൻസർ ബാധിതനാണെന്ന് കണ്ടെത്തി 24 മണിക്കൂറിനുള്ളിലായിരുന്നു കൈലിന്റെ മരണം. ലുക്കീമിയ മൂലമുണ്ടാകുന്ന രക്ത അണുബാധയെ തുടർന്നാണ് ഫുട്ബോൾ താരമായിരുന്ന കൈലി മരിച്ചത്. ക്യാൻസർ രോഗനിർണയത്തിന് ഒരു ദിവസം മുമ്പ് അദ്ദേഹം പെൻ ട്രീറ്റി ഹൈസ്‌കൂളിൽ ഫുട്ബോൾ കളിക്കുകയും ഗുസ്തി പിടിക്കുകയും ട്രാക്കിൽ ഓടുകയും ചെയ്തിരുന്നു എന്നത് ആരോഗ്യവിദഗ്ധരെയും അമ്പരപ്പിക്കുന്നു.

മാർച്ചിൽ തനിക്ക് നടുവേദന ഉള്ളതായി കൈൽ പരാതിപ്പെട്ടിരുന്നു. തുടർന്ന് പരിശോധനയ്ക്കായി ആശുപത്രിയിൽ കൊണ്ടുപോയതായി ലിമ്പറുടെ മാതാപിതാക്കൾ അവകാശപ്പെട്ടു. എന്നാൽ, അന്ന് കാര്യമായ പരിശോധനകൾ ഒന്നും നടത്തിയിരുന്നില്ല. മരുന്ന് നൽകി തിരിച്ചയക്കുകയായിരുന്നുവെന്ന് കൈലിന്റെ പിതാവ് കെൻ ലിംപർ പറഞ്ഞു.

ഇതിനിടെ വീണ്ടും നടുവേദന അനുഭവപ്പെട്ടു. ഇതോടെ, കൈലിനെ കുട്ടികൾക്കായുള്ള സെന്റ് ക്രിസ്റ്റഫേഴ്‌സ് ഹോസ്പിറ്റലിൽ എത്തിച്ചു. ഇവിടെ വെച്ച് നടത്തിയ പരിശോധനയിലാണ് കൈൽ ലിമ്പറിന് രക്താർബുദം ഉണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തിയത്. ആൺകുട്ടിയുടെ അവയവങ്ങൾ ഓരോന്നായി പ്രവർത്തനരഹിതമാവുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു. 24 മണിക്കൂറിനുള്ളിൽ ആൺകുട്ടി മരിച്ചു. ഏപ്രിൽ 13-ന് ആയിരുന്നു മരണം. രോഗനിർണയത്തിന് മുമ്പ് ആൺകുട്ടി ആരോഗ്യവാനുമായിരുന്നുവെന്നും രോഗലക്ഷണങ്ങളൊന്നും കണ്ടെത്താനായില്ലെന്നും മാതാപിതാക്കൾ പറയുന്നു.

shortlink

Post Your Comments


Back to top button