KeralaCinemaMollywoodLatest NewsNewsEntertainment

ഷെയ്ൻ നിഗത്തിന്റെ വിലക്കിലേക്ക് നയിച്ച ഇ-മെയിൽ പുറത്ത്; മെയിലിൽ ആവശ്യങ്ങളുടെ നീണ്ട നിര 

കൊച്ചി: നടന്മാരായ ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി എന്നിവരുമായി സഹകരിക്കില്ലെന്ന് ചലച്ചിത്ര സംഘടനകൾ ഉറപ്പിച്ചതോടെ സിനിമാ ലൊക്കേഷനുകളിൽ ഈ താരങ്ങൾ ഉണ്ടാക്കിയ പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന അന്വേഷണത്തിലായി സോഷ്യൽ മീഡിയ. എന്തുകൊണ്ടാണ് ഷെയ്‌നെയും ശ്രീനാഥ് ഭാസിയെയും മാത്രം നിർമാതാക്കൾ ടാർഗറ്റ് ചെയ്യുന്നതെന്ന സംശയം ചിലർ ഉന്നയിച്ചു. എന്നാൽ നിർമാതാക്കൾക്ക് തലവേദന സൃഷ്ടിക്കുന്ന ഈ താരങ്ങൾക്കെതിരെ സംഘടനകൾ ഇപ്പോഴെങ്കിലും വേണ്ട നടപടി സ്വീകരിച്ചത് നന്നായി എന്ന് നിരീക്ഷിക്കുന്നവരും ഉണ്ട്. ഇപ്പോഴിതാ, ഷെയ്ൻ നിഗത്തിന്റെ വിലക്കിന് കാരണമായ ഇ-മെയിലിന്റെ പകർപ്പ് പുറത്തുവന്നിരിക്കുകയാണ്. ഏഷ്യാനെറ്റ് ന്യൂസ് ആണ് ഇത് പുറത്തുവിട്ടിരിക്കുന്നത്.

ഷെയ്ൻ നിഗം പ്രൊഡ്യൂസർ സോഫിയ പോളിന് അയച്ച ഇ-മെയിലാണ് വിലക്കിന് കാരണമായിരിക്കുന്നത്. ഇതാണ് ഇപ്പോൾ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രീകരണം പൂർത്തിയായ ചിത്രത്തിൽ താനാണ് പ്രധാന കഥാപാത്രം എന്ന കരാർ പാലിക്കണമെന്നും പോസ്റ്ററിലും പ്രമോഷനിലും തനിക്ക് പ്രാധാന്യം നൽകണമെന്നും ഇ-മെയിലില്‍ ഷെയ്ൻ ആവശ്യപ്പെടുന്നുണ്ട്.

അതേസമയം, സിനിമാ സംഘടനകളുടെ വിലക്കിന് പിന്നാലെ താര സംഘടനയായ അമ്മ സംഘടനയിൽ അംഗത്വം നേടാൻ നടൻ ശ്രീനാഥ് ഭാസി അപേക്ഷ നൽകി. അമ്മയുടെ ഓഫീസിലെത്തി അംഗത്വം നേടാനുള്ള അപേക്ഷ ശ്രീനാഥ് ഭാസി കൈമാറി. അമ്മയുടെ നിയമപ്രകാരം എക്‌സിക്യൂട്ടീവിന്റെ അനുമതിക്കു ശേഷമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ. ഡേറ്റ് നൽകാമെന്നു പറഞ്ഞു നിർമാതാവിൽ നിന്ന് അഡ്വാൻസ് വാങ്ങി വട്ടംചുറ്റിച്ചുവെന്നും, ഒരേസമയം പല സിനിമകൾക്ക് ഡേറ്റ് കൊടുത്ത് നിർമാതാക്കളെ പ്രതിസന്ധിയിലാക്കുകയാണെന്നുമാണ് ശ്രീനാഥ് ഭാസിക്കെതിരെ ഉയർന്ന പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button