Latest NewsNewsBusiness

ബോൺവിറ്റയുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ ഉടൻ പിൻവലിക്കണം, സ്വരം കടുപ്പിച്ച് ദേശീയ ബാലാവകാശ കമ്മീഷൻ

ബോൺവിറ്റ നിർമ്മിക്കുന്ന മൊണ്ടെലസ് ഇന്റർനാഷണൽ ഇന്ത്യയോട് ഇത്തരത്തിലുള്ള മുഴുവൻ പരസ്യങ്ങളും ലേബലുകളും പരിശോധിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്

ഉപഭോക്താക്കളിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പാക്കേജിംഗും, ലേബലുകളും, പരസ്യങ്ങളും ഉടൻ തന്നെ പിൻവലിക്കാൻ ബോൺവിറ്റയോട് ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷൻ. റിപ്പോർട്ടുകൾ പ്രകാരം, ബോൺവിറ്റ നിർമ്മിക്കുന്ന മൊണ്ടെലസ് ഇന്റർനാഷണൽ ഇന്ത്യയോട് ഇത്തരത്തിലുള്ള മുഴുവൻ പരസ്യങ്ങളും ലേബലുകളും പരിശോധിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കമ്പനി നിർമ്മിക്കുന്ന ഉൽപ്പന്നം അതിന്റെ പാക്കേജ്, പരസ്യങ്ങൾ എന്നിവയിലൂടെ ഗുണഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി കടുപ്പിച്ചത്.

ഒരു ഹെൽത്ത് പൗഡർ അല്ലെങ്കിൽ ഹെൽത്ത് ഡ്രിങ്കായി സ്വയം പ്രചരിപ്പിക്കുന്ന ബോൺവിറ്റയിൽ ഉയർന്ന ശതമാനം പഞ്ചസാരയും, മറ്റ് അനാരോഗ്യകരമായ പദാർത്ഥങ്ങളും അടങ്ങിയിട്ടുണ്ടെന്ന് നേരത്തെ തന്നെ പരാതി ലഭിച്ചിരുന്നു. ഇതിനെക്കുറിച്ച് വലിയ തോതിൽ അന്വേഷണങ്ങൾ നടത്തിയിട്ടുണ്ട്. അതേസമയം, എഫ്എസ്എസ്എഐയുടെയും ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെയും മാർഗ്ഗനിർദ്ദേശങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി ഉൽപ്പന്നത്തെ കുറിച്ചുള്ള വിവരങ്ങൾ പ്രദർശിപ്പിക്കുന്നതിൽ ബോൺവിറ്റ പരാജയപ്പെട്ടിട്ടുണ്ടെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ വ്യക്തമാക്കി.

Also Read: ‘എല്ലാ അഴിമതിയുടെയും കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ്’: എഐ ക്യാമറ ഇടപാട് രണ്ടാം ലാവ്‌ലിന്‍ എന്ന് വിഡി സതീശന്‍

shortlink

Post Your Comments


Back to top button