കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ നാലാം പാദഫലങ്ങൾ പുറത്തുവിട്ട് മാരുതി സുസുക്കി. റിപ്പോർട്ടുകൾ പ്രകാരം, 2022-23 സാമ്പത്തിക വർഷത്തിലെ മാർച്ച് പാദത്തിൽ 2,670 കോടി രൂപയുടെ സംയോജിത അറ്റാദായമാണ് കൈവരിച്ചിരിക്കുന്നത്. മുൻ വർഷം ഇതേ കാലയളവിൽ 1,875.8 കോടി രൂപയുടെ അറ്റാദായമാണ് കൂടുതൽ രേഖപ്പെടുത്തിയത്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 43 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
അറ്റാദായത്തിന് പുറമേ, പ്രവർത്തന വരുമാനത്തിലും മികച്ച പ്രകടനമാണ് കമ്പനി കാഴ്ചവെച്ചത്. കമ്പനിയുടെ പ്രവർത്തന വരുമാനം മുൻ വർഷത്തെ 25,513.2 കോടി രൂപയിൽ നിന്ന് അവലോകന പാദത്തിൽ 20 ശതമാനം വളർച്ചയോടെ 32,048 കോടി രൂപയായിട്ടുണ്ട്. അതേസമയം, കമ്പനിയുടെ മൊത്തം ചെലവ് 29,546.9 കോടി രൂപയാണ്. മുൻ വർഷത്തേക്കാൾ 18 ശതമാനമാണ് ചെലവ് ഉയർന്നത്. മാർച്ച് പാദത്തിൽ മൊത്തം 5,14,927 വാഹനങ്ങളാണ് മാരുതി സുസുക്കി വിറ്റഴിച്ചത്.
Also Read: തൃശൂർ നാട്ടികയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു; മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്
Post Your Comments