Latest NewsKeralaNews

താരങ്ങൾക്ക് വിലക്കേർപ്പെടുത്തിയ സംഘടനകൾക്കൊപ്പമാണ് സർക്കാർ, തെറ്റ് ചെയ്തവർ തിരുത്തി സജീവമാകണം: മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: താരങ്ങൾക്ക് വിലക്കേർപ്പെടുത്തിയ സംഘടനകൾക്കൊപ്പമാണ് സർക്കാരെന്ന് സാംസകാരിക മന്ത്രി സജി ചെറിയാൻ. തെറ്റ് ചെയ്തവർ തെറ്റ് തിരുത്തി സിനിമ രംഗത്ത് സജീവമാകണം. സിനിമയിൽ ആരെങ്കിലും മയക്കുമരുന്ന് ഉപയോ​ഗിക്കുന്നുണ്ട് എന്ന് പറയുന്നതിൽ കാര്യമില്ല. ഇതേകുറിച്ച് ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അവർക്കതിനെ സംബന്ധിച്ചിടത്തോളം വ്യക്തത ഉണ്ടെങ്കിൽ അവർ പേരുവിവരങ്ങൾ തന്നാൽ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

താരങ്ങളുടെ വിലക്ക് മുന്നോട്ട് പോകട്ടെയെന്നും നിർമാണം ചെയ്യുന്നവരെ ബഹുമാനിക്കുകയോ അനുസരിക്കുകയോ ചെയ്യാത്ത നിരവധി പരാതികൾ വന്നിട്ടുണ്ട്. അതുവെച്ചാണ് നിലപാട് എടുത്തിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button