KeralaCinemaMollywoodLatest NewsNewsEntertainment

‘ഒട്ടും വൃത്തി ഇല്ലാത്ത കാരവാന്‍ ആയിരുന്നു എനിക്ക് തന്നത്, പാറ്റ ചെവിയിൽ കയറി ബ്ലീഡിങ് ഉണ്ടായി’: തുറന്നു പറഞ്ഞ് ഷെയ്ൻ

കൊച്ചി: ഷൂട്ടിങ് സെറ്റിൽ വെച്ച് നിർമാതാക്കൾക്ക് പ്രശ്നമുണ്ടാക്കിയെന്ന പരാതിയെ തുടർന്ന് യുവതാരം ഷെയ്ൻ നിഗത്തെ ചലച്ചിത്ര സംഘടനകൾ വിലക്കിയിരുന്നു. ഷെയ്‌നുമായി ഇനി സഹകരിക്കില്ലെന്നായിരുന്നു ഫെഫ്ക അടക്കമുള്ള സംഘടന അറിയിച്ചത്. ആർഡിഎക്സ് ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് ഷെയ്ൻ നിർമാതാവിന് അയച്ച ഇ-മെയിലും തുടർന്ന് സോഫിയ പോൾ പ്രൊഡ്യുസേഴ്സ് അസോസിയേഷന് അയച്ച കത്തും ഇതിനിടെ പുറത്തുവന്നിരുന്നു. ഷെയ്‍ൻ നിഗം കാരണം ഷൂട്ടിങ് തടസ്സപ്പെട്ടുവെന്നും ഇത് മൂലം നാണക്കേടും മാനക്കേടും ധനനഷ്ടവും വന്നുവെന്നാണ് സോഫിയ ആരോപിച്ചത്. ഷെയ്നും അമ്മയും ഷൂട്ടിങ് സെറ്റിൽ നിരന്തരം ഓരോ കാരണങ്ങൾ പറഞ്ഞ് പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നുവെന്നാണ് കത്തിൽ സോഫിയ പോൾ പറയുന്നത്.

തനിക്കെതിരെ സോഫിയ പോൾ ഉന്നയിച്ച ആരോപണങ്ങളിൽ വ്യക്തത വരുത്തി ഷെയ്ൻ രംഗത്ത്. സിനിമാ സംഘടനകള്‍ തന്നോട് സഹകരിക്കില്ലെന്ന നിലപാട് സ്വീകരിച്ചതിനെതിരേ താരസംഘടനയായ ‘അമ്മ’യ്ക്ക് നൽകിയ കത്തിലാണ് ഷെയ്ൻ നിഗം തന്റെ നിലപാട് അറിയിച്ചത്. നിര്‍മാതാവിന്റെ ഭര്‍ത്താവ് തന്റെ അമ്മയോട് ബഹുമാനമില്ലാതെ പെരുമാറിയെന്നും, അതേ തുടര്‍ന്നാണ് അമ്മ ക്ഷോഭിച്ചതെന്നും ഷെയ്ന്‍ പറയുന്നു. തനിക്കെതിരായ ആരോപണങ്ങളിൽ മനോവിഷമമുണ്ടെന്നും, പുറത്തുവരുന്നതൊന്നുമല്ല സത്യമെന്നുമാണ് ഷെയ്ൻ പറയുന്നത്.

ഷെയ്ൻ നിഗം ‘അമ്മ’ സംഘടനയ്ക്ക് അയച്ച കത്തിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ:

ആര്‍ഡിഎക്സ് സിനിമയുടെ നിർമാതാവ് സോഫിയ പോൾ എന്റെ മേൽ ആരോപിച്ചിരിക്കുന്ന പരാതി തികച്ചും അടിസ്ഥാനരഹിതവും വസ്തുനിഷ്ഠപരവുമാണ്. ഞാൻ സലാം ബാപ്പുവിന്റെ സിനിമയുമായി ദുബായിൽ ആയ സമയത്തെ ആണ് സോഫിയ മാം എന്‍റെ അമ്മയെ വിളിക്കുന്നത്. പിന്നീട് സൂം മീറ്റ് അറേഞ്ച് ചെയ്ത് സിനിമയുടെ ഡയറക്ടർ നഹാസ് കഥപറഞ്ഞു, രണ്ടു ദിവസം കഴിഞ്ഞു റിപ്ലൈ ചോദിച്ചപ്പോൾ സ്ക്രിപ്റ്റ് വായിക്കണം എന്ന് പറഞ്ഞു. ഷെയറിങ് സിനിമയോട് പൊതുവെ താല്പര്യം ഇല്ലാത്തതു കൊണ്ട് ആര്‍ഡിഎക്സ് വായിച്ചതിനു ശേഷം ഞാൻ ഇത് ചെയ്യുന്നില്ല എന്ന് സംവിധായകനോട് അറിയിച്ചു. അപ്പോ ഡയറക്ടർ പറഞ്ഞു, ‘‘ഞാൻ ഷെയ്നിനെ കണ്ടു ആണ് കഥ എഴുതിയതെന്നും, റോബർട്ട് (എന്റെ കഥാപാത്രം) എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചു കൊണ്ടാണ് സിനിമ മുന്നോട്ടു പോവുന്നതെന്നും’’, സംവിധായകനും പ്രൊഡ്യൂസറും ഉറപ്പു പറഞ്ഞതിന്റെ വിശ്വാസത്തിൽ ആണ് ഞാൻ ഈ സിനിമ ചെയ്യാൻ തയാർ ആയത്.

ഓഗസ്റ്റ് മുതൽ സിനിമയ്ക്കു വേണ്ടി കരാട്ടെയും ബാർ ടെൻഡിങ്ങും പഠിക്കുവാൻ തുടങ്ങി. ഓഗസ്റ്റ് 17 ചിങ്ങം ഒന്ന് പൂജയും കഴിഞ്ഞു സെപ്റ്റംബർ 5ന് ഷൂട്ട് തുടങ്ങും എന്ന് അറിയിച്ചു. പക്ഷേ നിർഭാഗ്യവശാൽ ഈ സിനിമയിൽ ഒള്ള ഒരു ആർടിസ്റ്റിന് കയ്യിൽ ആക്സിഡന്‍റ് സംഭവിച്ചത് കൊണ്ട് ഷൂട്ടിങ് ക്യാൻസൽ ചെയ്ത് ഇനി എന്ന് തുടങ്ങും എന്ന് അനിശ്ചിതാവസ്ഥയും ഡയറക്ടർ അറിയിച്ചു. നവംബര്‍ ഒന്നാംതീയതി ആണ് പ്രിയൻ സാറിന്റെ സിനിമയ്ക്കു എഗ്രിമെന്റ് ചെയ്തത്. അപ്പോ എനിക്ക് സെപ്റ്റംബറും ഒക്ടോബറും ഒരു വർക്കും ചെയ്യുവാൻ സാധിച്ചില്ല. അത് കഴിഞ് ബാദുഷ പ്രൊഡ്യൂസ് ചെയ്യുന്ന നാദിർഷ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ഡേറ്റ് കൊടുത്തു. പിന്നീട് ആര്‍ഡിഎക്സ് ഡയറക്ടർ നഹാസ് പറഞ്ഞു, ‘‘ആക്സിഡന്റ് ആയ ആർടിസ്റ്റിന്റെ റസ്റ്റ് കഴിഞ്ഞ്, പ്രിയൻ സാറിന്റെ സിനിമ കഴിഞ്ഞ്, ആര്‍ഡിഎക്സിൽ ജോയിൻ ചെയ്യണം എന്നും, പ്രൊഡ്യൂസർ ഒത്തിരി ക്യാഷ് ഇൻവസ്റ്റ് ചെയ്തിട്ടുണ്ടെന്നും, ആർടിസ്റ്റുകളുടെയും, ഫൈറ്റ് മാസ്റ്ററിന്റെയും ഡേറ്റുകള്‍ ക്ലാഷ് ആവും എന്നും പറഞ്ഞ് റിക്വസ്റ്റ് ചെയ്തത് കൊണ്ട് ഡിസംബറിൽ ചെയ്യേണ്ട നാദിർഷായുടെ സിനിമ മാറ്റി വച്ച് ആര്‍ഡിഎക്സ് സിനിമയ്ക്കു മുൻഗണന കൊടുത്തത്.

Also Read:എഐ ക്യാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു അഴിമതിയും ഉണ്ടാകില്ല: എം.വി ഗോവിന്ദന്‍

ഡിസംബർ പത്താം തിയതി പ്രിയൻ സാറിന്റെ സിനിമ കഴിഞ്ഞ് പതിനൊന്നാം തിയതി മുതൽ വീണ്ടും കരാട്ടേയും ബാർ ടെന്റിങ് വെയിറ്റ് ലോസ് ട്രെയിനിങ്ങും തുടങ്ങി. ആര്‍ഡിഎക്സ് സിനിമ ഡിസംബർ 15 നു ഷൂട്ട് തുടങ്ങി. ഞാൻ ഡിസംബർ 26 നു ജോയിൻ ചെയ്താൽ മതി എന്ന് ഡയറക്ടർ പറഞ്ഞിരുന്നു. ഡിസംബർ 26 നു എന്റെ ഭാഗം ഷൂട്ട് തുടങ്ങി. ജനുവരി 9 വരെ ഷൂട്ട് ഉണ്ടായി. പിന്നീട് ജനുവരി 10 മുതൽ 15 വരെ ഷെഡ്യൂള്‍ പാക്കപ്പ് പറഞ്ഞു. അതിന്റെ കാരണം ഷൂട്ടിങ് ദിവസങ്ങൾ കൂടുന്നത് കൊണ്ട് സ്ക്രിപ്റ്റ് ട്രിം ചെയ്യാൻ വേണ്ടി ആയിരുന്നു.

ജോഷി സാറിന്റെ ചീഫ് അസ്സോഷ്യേറ്റ് ആയ സിബി ജോസിനെ ആണ് സ്ക്രിപ്റ്റ് ട്രിം ചെയ്യാൻ വിളിച്ചത്. ഈ വിവരം സോഫിയ മാം തന്നെ ആണ് എന്റെ അമ്മയോട് പറഞ്ഞത്. അത് കഴിഞ്ഞ് ജനുവരി 16 തൊട്ട് ഫെബ്രുവരി 1 വരെ ഷൂട്ട് ചെയ്തു. അതിനിടയ്ക്ക് ജനുവരി 31 നു നൈറ്റ് ഷൂട്ടിനിടയിൽ കാരവാനിൽ വെയിറ്റ് ചെയ്ത് ഇരുന്നപ്പോൾ പാറ്റ ചെവിയിൽ കയറുകയുണ്ടായി, അപ്പോ തന്നെ എന്നെ സൺറൈസ് ഹോസ്പിറ്റലിൽ എത്തിച്ചു. പാറ്റ ഉള്ളിലേക്ക് കയറി പോയത് കൊണ്ട് അസഹനീയമായ വേദനയും ബ്ലീഡിങും ഉണ്ടായി. തിരിച്ചു ലൊക്കേഷനിൽ എത്തിയപ്പോൾ ബ്ലീഡിങ് വന്നത് കൊണ്ട് ഫൈറ്റ് ചെയ്യണ്ട എന്ന് അൻപ് അറിവ് മാസ്റ്റർ പറഞ്ഞു. പാതിരാത്രി ആയതു കൊണ്ട് അവിടെ ഉണ്ടായ കാഷ്വാലിറ്റി ഡോക്ടർ പറഞ്ഞു, രാവിലെ ഇഎന്‍ടി ഡോക്ടറെ കാണിക്കണം എന്ന്.

രാവിലെ റെനൈ മെഡിസിറ്റിയിലെ ഇഎന്‍ടി ഡോക്ടറിനെ കാണിച്ചു ചെക്ക് അപ്പ് ചെയ്തു. ദൈവാധീനം കൊണ്ട് ഇയര്‍ഡ്രമ്മിനു ഒന്നും സംഭവിച്ചില്ല, പക്ഷേ ചുറ്റും സ്ക്രാച്ചസ് വന്നിട്ടുണ്ടെന്നും രണ്ടു ദിവസം റസ്റ്റ് വേണം എന്നും പറഞ്ഞു. പക്ഷേ ഷൂട്ടിങ്ങിന്റെ പ്രാധാന്യം മനസിലാക്കി നേരെ ലൊക്കേഷനിലോട്ടാണ് പോയത്. ഒട്ടും തന്നെ വൃത്തി ഇല്ലാത്ത കാരവാന്‍ ആയിരുന്നു എന്നിക്കു തന്നത്. ഫെബ്രുവരി 2 മുതൽ 15 വരെ ഷെഡ്യൂള്‍ പാക്കപ്പ് ആയിരുന്നു. ഫെബ്രുവരി 14 തൊട്ട് 21 വരെ തിരുവനന്തപുരം ചെങ്കൽച്ചൂളയിലെ ഷൂട്ടും കഴിഞ്ഞ് 22 നു ബ്രേക്കും കഴിഞ്ഞ് 23 മുതൽ മാർച്ച് 1 വരെ ഷൂട്ട് ഒണ്ടായിരുന്നു. മാർച്ച് 2 മുതൽ 8 വരെ വീണ്ടും ഷെഡ്യൂള്‍ പാക്കപ്പ് പറഞ്ഞു. അതിനിടയിൽ 6 , 7 തീയതികളിൽ ഡാൻസ് റിഹേർസൽ അറിയിച്ചത് അനുസരിച്ചു ഞാൻ പോയി ചെയ്തു.

പ്രൊഡ്യൂസറിന്റെ പരാതിയിൽ പറയുന്നുണ്ട്, ഫെബ്രുവരി 28 ക്ലൈമാക്സ് ഷൂട്ടിനിടയിൽ എന്റെ മദർ പറഞ്ഞു ഫെബ്രുവരി 28 വരെ ഷൂട്ടിന് സഹകരിക്കുകയുള്ളൂ എന്ന്, അതും തെറ്റായ ആരോപണം ആണ്. അതിന്റെ സത്യാവസ്ഥ ഇത് ആണ്; പലവട്ടം ഒരു മീറ്റിങിനായി കൺട്രോളറെയും പ്രൊഡ്യൂസറിനെയും വിളിച്ചിട്ടു യാതൊരുവിധ മറുപടിയും തന്നില്ല. പിന്നീട് ജനുവരി അവസാനം ഒരു അപ്പോയ്ന്റ്മെന്റ് കിട്ടി. അഞ്ചുമനയ്ക്കു അടുത്തുള്ള ഓഫിസിൽ വച്ച് മീറ്റിങ് നടന്നു. ആ മീറ്റിങിൽ കൺട്രോളർ ജാവേദും ഒണ്ടായിരുന്നു. മീറ്റിംഗിൽ മദർ പറഞ്ഞത് എഗ്രിമെന്റ് പ്രകാരം 55 ദിവസം ഫെബ്രുവരി 14 നു തീരും എന്നും ഫെബ്രുവരി 28 വരെ ഷൂട്ടിന് വരാം എന്നും ആയിരുന്നു.

മാർച്ച് 8 നു മീറ്റിങ് നടന്നതിന് ശേഷം മാര്‍ച്ച് 9 മുതൽ 28 വരെ ഷൂട്ട് ഒണ്ടായിരുന്നു. മാർച്ച് 29 നു പ്രൊമോഷൻ കഴിഞ്ഞ എനിക്ക് തലവേദനയും തളർച്ചയും കാരണം റെനൈ മെഡിസിറ്റിയിൽ അഡ്മിറ്റ് ആയി അപ്പോ ഡോക്ടർ പറഞ്ഞത്, ബോഡി വളരെ വീക്ക് ആണെന്നും റസ്റ്റ് ആവിശ്യം ആണെന്നും. ഇതിനെ കാരണം 90 കളിലെ കാലഘട്ടത്തിനുവേണ്ടി വെയിറ്റ് ലോസ് ചെയ്യാൻ ഒരു നേരം മാത്രം ഭക്ഷണംകഴിച്ചതു കൊണ്ടും നൈറ്റ് ഷൂട്ടും ഡേ ഷൂട്ടുകളും മാറി മാറി വന്നത് കൊണ്ടുള്ള ഉറക്ക കുറവും ആണ്. 30 ഉം 31 ഉം ബ്രെക്ക് ആയിരുന്നു. പിന്നെ ഏപ്രിൽ 1 തൊട്ട് 7 വരെ ആരക്കുന്നത്ത് ഷൂട്ട് കഴിഞ് 8 നു ബ്രേക്ക് കഴിഞ്ഞേ 9 മുതൽ 13 വരെ ഷൂട്ട് ചെയ്തു പാക്ക് അപ്പ് ആയി.

ഞാൻ എനിക്ക് പ്രോമിസ് ചെയ്ത കാര്യത്തിൽ വ്യക്തത വരുത്താൻ സംവിധായകനുമായി സംസാരിച്ചപ്പോൾ ഡയറക്ടർ തന്നെ ആണ് എടുത്ത് കണ്ടു നോക്ക് എന്നു പറഞ്ഞത് അല്ലാതെ ഞാൻ അല്ല എഡിറ്റ് കാണണം എന്ന് ആവശ്യപെട്ടത്. ഞാൻ അയച്ച, പരാതിക്കു അടിസ്ഥാനം എന്ന് പറയുന്ന മെയിലിന്‍റെ കോപ്പിയും ഇതോടോപ്പം ചേർക്കുന്നു. അതിൽ ഞാൻ എഴുതിയത് എന്താണ് എന്ന് ‘അമ്മ’ ഭാരവാഹികൾ വായിച്ചു നോക്കണം എന്ന് റിക്വസ്റ്റ് ചെയ്യുന്നു. ഇത് എല്ലാം ആണ് ആര്‍ഡിഎക്സ് സിനിമയും ആയി സംഭവിച്ച യാഥാർഥ്യങ്ങൾ. അവിടെ വർക്ക് ചെയ്ത ബാക്കി ഉള്ളവരോട് ചോദിച്ചാലും എന്‍റെ സത്യാവസ്ഥ മനസിലാവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button