KeralaLatest NewsNews

അനുഭവങ്ങളുടെ പാഠപുസ്തകമായിരുന്നു ഇന്നസെന്റേട്ടനും മാമുക്കോയയുമൊക്കെ: മാമുക്കോയയുടെ ഓര്‍മകളില്‍ സായികുമാർ

തിരുവനന്തപുരം: നടൻ മാമുക്കോയയുടെ വേര്‍പാടില്‍ പ്രതികരിച്ച് നടൻ സായികുമാർ. സത്യസന്ധനായ മനുഷ്യനും ആരോടും വിരോധം കാത്തുവെക്കാത്ത പ്രകൃതക്കാരനും ആയിരുന്നു അദ്ദേഹമെന്ന് സായികുമാർ പ്രതികരിച്ചു.

‘അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചെന്ന് അറിഞ്ഞപ്പോഴും തിരിച്ചുവരുമെന്ന് കരുതിയിരുന്നു. ബന്ധത്തെ കുറിച്ച് എങ്ങിനെ വിശദീകരിക്കാനാണ് ഞാൻ. വാക്കുകൾ കൊണ്ട് വിശദീകരിക്കാനാവുന്ന സൗഹൃദമല്ല. പല ഓർമ്മകളും മനസിലൂടെ പോകുന്നത്. ബാലകൃഷ്ണായെന്ന വിളിയാണ് ചെവിയിൽ മുഴങ്ങുന്നത്. നാടകത്തിൽ കൂടിയാണ് ഞാനും അദ്ദേഹവും വന്നത്. സഹിക്കാൻ പറ്റുന്നില്ല. വല്ലാത്തൊരു അനുഭവമാണ്. അനുഭവങ്ങളുടെ പാഠപുസ്തകമായിരുന്നു ഇന്നസെന്റേട്ടനും മാമുക്കോയയുമൊക്കെ’- സായികുമാർ പറഞ്ഞു.

ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മാമുക്കോയ വിടവാങ്ങുന്നത്. കോഴിക്കോട് മൈത്ര ആശുപത്രിയില്‍ വച്ചാണ് അന്ത്യം. ഏപ്രില്‍ 24ന് മലപ്പുറം വണ്ടൂരിലെ സെവന്‍സ് ടൂര്‍ണമെന്റ് ഉദ്ഘാടനത്തിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്.

കോഴിക്കോട് സ്വദേശിയായ മാമുക്കോയ നാടകരംഗത്ത് നിന്നുമാണ് സിനിമയില്‍ എത്തിയത്. മുഹമ്മദ് എന്നാണ് യഥാര്‍ത്ഥ നാമം. കോഴിക്കോടന്‍ സംഭാഷണശൈലിയുടെ സമര്‍ത്ഥമായ പ്രയോഗത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്.

shortlink

Related Articles

Post Your Comments


Back to top button