KeralaLatest NewsNews

കൊച്ചി വാട്ടർ മെട്രോ രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാകും: പ്രധാനമന്ത്രി

തിരുവനന്തപുരം: കൊച്ചി വാട്ടർ മെട്രോ പദ്ധതി രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചി വാട്ടർ മെട്രോ രാജ്യത്തിനു സമർപ്പിച്ചും ഡിജിറ്റൽ സയൻസ് പാർക്കിന്റെ ശിലാസ്ഥാപനം നിർവഹിച്ചും സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ വിവിധ റെയിൽവേ വികസന പദ്ധതികളുടെ ശിലാസ്ഥാപനവും ചടങ്ങിൽ പ്രധാനമന്ത്രി നിർവഹിച്ചു. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ കേരളത്തിന്റ ആ്ദ്യ വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫും അദ്ദേഹം നിർവഹിച്ചു.

Read Also: കള്ളുഷാപ്പിൽ കുട്ടികൾക്കൊപ്പമിരുന്ന് മുതിർന്നവർ മദ്യപിച്ചു: കേസെടുത്ത് എക്‌സൈസ്

സഹകരണ ഫെഡറലിസത്തിൽ ശ്രദ്ധ ചെലുത്തി സേവനാധിഷ്ഠിത സമീപനത്തോടെയാണു കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങളുടെ വികസനമാണു രാജ്യത്തിന്റെ വികസനം. വികസനരംഗത്തു കേരളം പുരോഗതി നേടുന്നതു രാജ്യത്തിന്റെ വികസനത്തെ ത്വരിതപ്പെടുത്തും. അടിസ്ഥാന സൗകര്യ വികസനം, യുവാക്കളുടെ നൈപുണ്യ വികസനം തുടങ്ങിയവയ്ക്കു സർക്കാർ വലിയ ശ്രദ്ധ നൽകുന്നുണ്ട്. പൊതുജനങ്ങളുടെ ജീവിതവും വ്യവസായ നടത്തിപ്പും സുഗമമാക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഇക്കാര്യങ്ങൾ മുൻനിർത്തി അടിസ്ഥാന സൗകര്യ വികസനത്തിനായി ഈ വർഷത്തെ ബജറ്റിലും 10 ലക്ഷം കോടിയിലധികം നീക്കിവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തു പൊതുഗതാഗത, ലോജിസ്റ്റിക്സ് മേഖല സമ്പൂർണമായി മാറിക്കൊണ്ടിരിക്കുകയാണ്. റെയിൽവേ ബജറ്റ് 2014നു മുൻപുള്ളതിന്റെ അഞ്ചിരട്ടിയായി വർധിച്ചു. പാത ഇരട്ടിപ്പിക്കൽ, ഗേജ് വികസനം, വൈദ്യുതീകരണം എന്നിവയുമായി ബന്ധപ്പെട്ടു കേരളത്തിലും വലിയ വികസന പദ്ധതികളാണു നടപ്പാക്കിയത്. ഇപ്പോൾ നവീകരണ പദ്ധതികൾക്കു തുടക്കംകുറിക്കുന്ന തിരുവനന്തപുരം, കോഴിക്കോട്, വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷനുകൾ മൾട്ടി മോഡൽ ഗതാഗത കേന്ദ്രങ്ങളാക്കി വികസിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

വന്ദേഭാരത് എക്‌സ്പ്രസ് വികസന ത്വരയുള്ള ഇന്ത്യയുടെ സ്വത്വമാണ്. ഇത്തരം അർധ അതിവേഗ ട്രെയിനുകൾ അനായാസം ഓടിക്കാൻ സാധിക്കുന്നരീതിയിൽ രാജ്യത്തെ റെയിൽ ശൃംഖലയുടെ പരിവർത്തനം ഉടൻ യാഥാർഥ്യമാക്കും. വടക്കൻ കേരളത്തെ തെക്കൻ കേരളവുമായി ബന്ധിപ്പിച്ചാണു കേരളത്തിന്റെ ആദ്യ വന്ദേഭാരത് ട്രെയിൻ സർവീസ് ആരംഭിക്കുന്നത്. രാജ്യത്തെ സാംസ്‌കാരിക – തീർഥാടന – വിനോദസഞ്ചാര കേന്ദ്രങ്ങളെ വന്ദേഭാരത് ബന്ധിപ്പിക്കുന്നു. കേരളത്തിലും കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ തുടങ്ങിയിടങ്ങളിലെ ഇത്തരം കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കാൻ ഇപ്പോൾ സർവീസ് ആരംഭിച്ച വന്ദേഭാരത് ട്രെയിൻ സഹായിക്കും. തിരുവനന്തപുരം-ഷൊർണൂർ പാത അർധ അതിവേഗ ട്രെയിനുകൾക്കായി ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കു തുടക്കമായിക്കഴിഞ്ഞു. ഇതു പൂർത്തിയാകുന്നതോടെ തിരുവനന്തപുരം മുതൽ മംഗളൂരുവരെ കൂടുതൽ അർധ അതിവേഗ ട്രെയിനുകൾ ഓടിക്കാൻ കഴിയുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Read Also: വന്ദേഭാരതിനു സ്വീകരണവുമായി സിപിഎം നേതാക്കള്‍: ലോക്കോ പൈലറ്റിനെ പൊന്നാട അണിയിച്ച്‌ എംവി ജയരാജന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button