സാമ്പത്തിക മാന്ദ്യം വെല്ലുവിളി ഉയർത്തിയതോടെ അടച്ചുപൂട്ടലിന്റെ വക്കിൽ എത്തിയിരിക്കുകയാണ് ഡിജിറ്റൽ വാർത്താ ന്യൂസ് ഔട്ട്‌ലെറ്റായ ബസ്ഫീഡ് ന്യൂസ്. സോഷ്യൽ മീഡിയയുടെ ആരംഭ കാലഘട്ടങ്ങളിൽ വളരെ ജനപ്രീതി നേടിയ പ്ലാറ്റ്ഫോമായിരുന്നു ബസ്ഫീഡ് ന്യൂസ്. അടച്ചുപൂട്ടലുമായി ബന്ധപ്പെട്ടുള്ള ഇമെയിലുകൾ ജീവനക്കാർക്ക് ലഭിച്ചു തുടങ്ങിയിട്ടുണ്ട്.
വളരെ മികച്ച നിലവാരം പുലർത്തിയിരുന്ന വിഷയങ്ങളായിരുന്നു ബസ്ഫീഡ് ന്യൂസ് കൈകാര്യം ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ സിഎൻഎൻ, ന്യൂയോർക്ക് ടൈംസ് പോലുള്ള മാധ്യമങ്ങൾക്ക് കടുത്ത എതിരാളിയായി ബസ്ഫീഡ് മാറിയിരുന്നു. പരസ്യ ചിലവിലെ മാന്ദ്യം ഉൾപ്പെടെ ഡിജിറ്റൽ മീഡിയ കമ്പനി ഗുരുതരമായ സാമ്പത്തിക വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിലാണ് കമ്പനി നിർണായ തീരുമാനം അറിയിച്ചിരിക്കുന്നത്.
Also Read: ശ്രീനാഥ് ഭാസിക്കും ഷെയ്ന്‍ നിഗത്തിനും സിനിമാ സംഘടനകളുടെ വിലക്ക്
കമ്പനിയുടെ പ്രവർത്തനം ലാഭകരമല്ലാത്തതിനാൽ കൂടുതൽ നിക്ഷേപങ്ങൾ നടത്തുന്നത് അനുയോജ്യമല്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, രണ്ട് വർഷം മുൻപ് ബസ്ഫീഡ് ഏറ്റെടുത്ത ഹഫ്പോസ്റ് വഴി വാർത്തകൾ നൽകുന്നതിൽ സ്ഥാപനം ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
Post Your Comments