Latest NewsNewsInternational

മരണത്തിന് തൊട്ടുമുന്‍പ് നമ്മൾ അനുഭവിക്കുന്നത് എന്തൊക്കെ? മരണത്തിന്റെ വക്കിലെത്തിയ 19 പേർ പറയുന്നു

ബെൽജിയം: മരണത്തോടടുത്ത അനുഭവം ഒരു വ്യക്തിയിൽ എന്തൊക്കെ സ്വാധീനം ചെലുത്തുന്നു? മരണത്തിന്റെ വക്കിൽ നിന്ന് തിരിച്ചെത്തിയ 19 രോഗികളിൽ നടത്തിയ പഠന റിപ്പോർട്ട് അടുത്തിടെ ശാസ്ത്രജ്ഞർ പുറത്തുവിട്ടു. മരണാവസ്ഥയെ കുറിച്ചുള്ള യാഥാർഥ്യങ്ങളാണ് ഇവർ പറയുന്നത്. ഐ.സി.യുവിൽ ചികിത്സയിൽ കഴിയവേ മരണത്തിന്റെ വക്കിലെത്തിയ 19 പേരിൽ നടത്തിയ പഠന റിപ്പോർട്ടാണ് ബെൽജിയത്തിലെ ചില ശാസ്ത്രജ്ഞർ പുറത്തുവിട്ടത്. 12 മാസത്തോളമാണ് ഇവരെ ശാസ്ത്രജ്ഞർ സസൂഷ്മം നിരീക്ഷിച്ച് പോന്നത്.

ക്രിട്ടിക്കൽ കെയർ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, സർവേയിൽ പങ്കെടുത്തവരിൽ 15 ശതമാനം രോഗികൾക്കും മരണത്തോട് അടുത്ത അനുഭവം ഉണ്ടെന്ന് കണ്ടെത്തി. ബെൽജിയത്തിലെ ലീജ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ ഒരാഴ്ചയിലേറെയായി അഞ്ച് ഐസിയുവുകളിൽ കഴിഞ്ഞ 126 രോഗികളെയാണ് ആദ്യം പരിശോധിച്ചത്. ശ്വാസകോശ, ഹൃദയ, ദഹന, വൃക്ക, ന്യൂറോളജിക്കൽ, മെറ്റബോളിക് രോഗങ്ങൾ തുടങ്ങി വിവിധ കാരണങ്ങളാൽ ഐ.സി.യുവിൽ പ്രവേശിപ്പിച്ച രോഗികളിലാണ് പഠനം നടത്തിയത്. ഇവരിൽ ഭൂരിഭാഗവും ശസ്ത്രക്രിയാ കാരണങ്ങളാൽ പ്രവേശിപ്പിക്കപ്പെട്ടവരാണ്.

അവരിൽ 15 ശതമാനം പേർക്കും, അതായത് 19 പേർക്ക് – മരണത്തോടടുത്ത അനുഭവം ഉണ്ടായതായി കണ്ടെത്തി. പിന്നീട് ഈ രോഗികളെ നിരീക്ഷിച്ച് പോന്നു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് കഴിഞ്ഞ് മൂന്ന് മുതൽ ഏഴ് ദിവസം വരെ അവരുമായി അഭിമുഖം നടത്തി, അവർ അനുഭവിച്ച മാനസികാവസ്ഥകളെ കുറിച്ച് ചോദിച്ചറിഞ്ഞു. ആത്മീയവും മതപരവും വ്യക്തിപരവുമായ വിശ്വാസങ്ങളെക്കുറിച്ചും അവരോട് ചോദിച്ചു. രോഗികളെ ആദ്യം അഭിമുഖം നടത്തിയ സമയത്ത്, മരണത്തോട് അടുത്ത അനുഭവം ഉള്ളവർക്ക് വിഘടിത ലക്ഷണങ്ങളോട് കൂടുതൽ പ്രവണത ഉള്ളതായി കണ്ടെത്തി.

വേദനയില്ലാത്തതായി അനുഭവപ്പെടുക, നിങ്ങൾ ആരാണെന്ന കാര്യത്തിൽ അനിശ്ചിതത്വം അനുഭവപ്പെടുക തുടങ്ങിയ കാര്യങ്ങളാണ് മരണത്തിനിടെ വക്കിലെത്തിയപ്പോൾ അവർ ഓരോരുത്തരും അനുഭവിച്ചത്. ഒരു വർഷത്തിനുശേഷം അവരുടെ ജീവിതനിലവാരം അളക്കാൻ ഗവേഷകർ വീണ്ടും അവരുമായി ബന്ധപ്പെട്ടു. ആത്മീയ കാര്യങ്ങളിൽ ഇക്കൂട്ടർക്ക് കൂടുതൽ താൽപ്പര്യം ഉള്ളതായും കണ്ടെത്തി. മരണത്തിന്റെ വക്കിലെത്തിയെങ്കിലും ആ മാനസികാവസ്ഥ, പിന്നീട് അവരുടെ ജീവിതത്തെ ബാധിച്ചിട്ടില്ല എന്ന് വേണം പറയാൻ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button