![](/wp-content/uploads/2023/04/whatsapp-image-2023-04-24-at-10.00.39-am.jpeg)
റിലയൻസ് ഇൻഡസ്ട്രീസിന് കീഴിലുള്ള ജിയോ സിനിമയ്ക്ക് ഇനി പുതിയ ബ്രാൻഡ് അംബാസഡർ. റിപ്പോർട്ടുകൾ പ്രകാരം, ജിയോ സിനിമയുടെ പുതിയ ബ്രാൻഡ് അംബാസഡറായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ക്യാപ്റ്റൻ, കളിക്കാരൻ എന്നീ നിലകളിൽ ഒട്ടനവധി ലോക റെക്കോർഡുകൾ സ്വന്തമാക്കിയ കായികതാരം കൂടിയാണ് രോഹിത് ശർമ്മ. സ്പോൺസർമാർ, പരസ്യ ദാതാക്കൾ എന്നിവരുടെ കാര്യത്തിൽ ജിയോ സിനിമ റെക്കോർഡ് സൃഷ്ടിക്കുന്ന വേളയിലാണ് പുതിയ അംബാസഡറെ തിരഞ്ഞെടുത്തിരിക്കുന്നത്.
കായിക മത്സരങ്ങൾ ആസ്വദിക്കുന്ന രീതി തന്നെ ഇന്ന് മാറിയിട്ടുണ്ട്. ടെലിവിഷൻ സ്ക്രീനിൽ നിന്നും മൊബൈൽ സ്ക്രീനിലേക്കാണ് ഇന്ന് ആസ്വാദന രീതി ചുരുങ്ങിയിരിക്കുന്നത്. ഇത് ഇത്തരത്തിലേക്ക് മാറ്റിയെടുക്കുന്നതിൽ ജിയോ സിനിമ വളരെ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ആരാധകരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി രാജവ്യാപകമായി പ്രീമിയം സ്പോർട്സ് പ്രോപ്പർട്ടികൾക്കായി ജിയോ സിനിമയുടെ ഡിജിറ്റൽ ഫസ്റ്റ് നിർദ്ദേശങ്ങൾ രോഹിത് ശർമ്മ സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നിലവിൽ, ഐപിഎല്ലുകളുടെ സൗജന്യ സ്ട്രീമിംഗ് ജിയോ സിനിമ ലഭ്യമാക്കുന്നുണ്ട്.
Post Your Comments