എറണാകുളം: വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ റോഡ്, സീ പോർട്ട് -എയർപോർട്ട് റോഡ്, ഇരുമ്പനം-അമ്പലമുകൾ റോഡ്, കുണ്ടന്നൂർ-കൊച്ചി ഹാർബർ റോഡ് എന്നിവിടങ്ങളിൽ റോഡിന് ഇരുവശവും കണ്ടെയ്നർ-ടാങ്കർ ലോറികൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ പാർക്ക് ചെയ്യുന്നിന് നിരോധനം. ജില്ലാ കളക്ടറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
Read Also: നടന്നത് വൻ അപകടം; നോവായി ജിഷ്ണമേരിയും സ്നേഹയും അഡോണും, പഠനത്തിൽ മിടുക്കർ, കോളേജ് പുരസ്കാര ജേതാക്കൾ
ഈ റോഡുകൾക്ക് ഇരുവശവും കണ്ടെയ്നർ-ടാങ്കർ ലോറികൾ ആഴ്ചകളോളം പാർക്ക് ചെയ്യാറുണ്ട്. ഇങ്ങനെയുള്ള പാർക്കിംഗിന്റെ മറവിൽ റോഡിനിരുവശവും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിക്ഷേപിക്കുന്നതായി ബന്ധപ്പെട്ട മുനിസിപ്പാലിറ്റി അധികൃതർ ജില്ലാ കളക്ടറുടെ യോഗത്തിൽ പരാതിപ്പെട്ടിരുന്നു. ഇത്തരത്തിൽ മാലിന്യ നിക്ഷേപം നടത്തുന്നത് പൊതുജനാരോഗ്യത്തിന് ഹാനികരമായതിനാലും ജനങ്ങളുടെ സുരക്ഷിതമായ ജീവിതത്തിനു തടസമുണ്ടാക്കുന്നത് ഒഴിവാക്കുന്നതിനുമാണ് ദുരന്തനിവാരണ നിയമം 2005 ലെ 30, 33 സെക്ഷനുകൾ പ്രകാരം നിരോധനം ഏർപ്പെടുത്തിയത്.
ഉത്തരവ് പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ, കൊച്ചി കോർപ്പറേഷൻ സെക്രട്ടറി, കളമശ്ശേരി, ഏലൂർ, തൃപ്പൂണിത്തുറ, മരട് മുനിസിപ്പാലിറ്റി സെക്രട്ടറിമാർ, മുളവുകാട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തി.
Read Also: ബൈക്കിൽ സഞ്ചരിക്കവെ മുള്ളൻ പന്നി ഇടിച്ചു : അച്ഛനും മകനും ഗുരുതര പരിക്ക്
Post Your Comments