കൊച്ചി: യുവം പരിപാടി വൻ വിജയമാകുമെന്ന് ബിജെപി നേതാവ് അനിൽ ആന്റണി. കേരള ചരിത്രത്തിലെ വലിയ യുവജന സംഗമമാകും പരിപാടിയെന്നും അദ്ദേഹം പറഞ്ഞു. യുവം പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി കൊച്ചിയിലെത്തിയതായിരുന്നു അദ്ദേഹം.
Read Also: വയനാട്ടിൽ കാർ നിയന്ത്രണംവിട്ട് വയലിലേക്ക് മറിഞ്ഞ് അപകടം : മൂന്നുപേർക്ക് ദാരുണാന്ത്യം
യുവാക്കളുടെ ഈ കൂട്ടായ്മ നടക്കുന്നത് വളരെ നിർണായക സമയത്താണ്. കേരളത്തിൽ വളർച്ച നിരക്ക് കുറവും തൊഴിൽ ഇല്ലായ്മ കൂടുതലുമാണ്. യുവജനത പ്രതിസന്ധിയിലാണ്. യുവത്തിന് എതിരായ ഡിവൈഎഫ്‌ഐയുടെ ബദൽ പരിപാടിയിൽ ഒരു കാര്യവുമില്ലെന്നും അനിൽ ആന്റണി അഭിപ്രായപ്പെട്ടു.
കേരള ജനത മോദിക്കൊപ്പം നിൽക്കുമെന്നാണ് വിശ്വാസം. രാജ്യത്തിന്റെ പുരോഗതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മികച്ച കാഴ്ചപ്പാടുണ്ട്. കേരള സർക്കാരിന് ഒരു നയാപൈസ ചിലവില്ലാതെ കേന്ദ്രസർക്കാർ വന്ദേഭാരത് ആരംഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments