Latest NewsNewsIndiaBusiness

ഇന്ത്യയുടെ വിദേശ നാണയ കരുതൽ ശേഖരണത്തിൽ വീണ്ടും മുന്നേറ്റം, കണക്കുകൾ പുറത്തുവിട്ട് ആർബിഐ

വിദേശ കറൻസി ആസ്തി 2.204 ബില്യൺ യുഎസ് ഡോളറാണ് വർദ്ധിച്ചത്

ഇന്ത്യയുടെ വിദേശ നാണയ കരുതൽ ശേഖരണത്തിൽ വൻ കുതിച്ചുചാട്ടം. ആർബിഐ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഏപ്രിൽ 14- ന് അവസാനിച്ച ആഴ്ചയിൽ വിദേശ നാണയ കരുതൽ ശേഖരം 1.657 ബില്യൺ ഡോളർ ഉയർന്ന് 586.412 ബില്യൺ ഡോളറിൽ എത്തിയിരിക്കുകയാണ്. തുടർച്ചയായ രണ്ടാമത്തെ ആഴ്ചയാണ് രാജ്യത്തെ കരുതൽ ശേഖരം നേട്ടത്തിൽ എത്തിയിരിക്കുന്നത്. കഴിഞ്ഞ റിപ്പോർട്ടിംഗ് ആഴ്ചയിൽ മൊത്തം കരുതൽ ശേഖരം 6.306 ബില്യൺ ഉയർന്ന് 584.755 ബില്യൺ ഡോളറിൽ എത്തിയിട്ടുണ്ട്.

വിദേശ കറൻസി ആസ്തി 2.204 ബില്യൺ യുഎസ് ഡോളറാണ് വർദ്ധിച്ചത്. ഇതോടെ, വിദേശ കറൻസി ആസ്തി 516.635 ബില്യൺ ഡോളറിൽ എത്തിയിട്ടുണ്ട്. അതേസമയം, കരുതൽ സ്വർണ ശേഖരത്തിൽ നേരിയ ഇടിവാണ് രേഖപ്പെടുത്തിയത്. കരുതൽ സ്വർണ ശേഖരം 521 മില്യൺ ഡോളർ കുറഞ്ഞ് 46.125 ബില്യൺ ഡോളറാണ്. കൂടാതെ, സ്പെഷ്യൽ ഡ്രോയിംഗ് റൈറ്റ്സ് 38 മില്യൺ യുഎസ് ഡോളർ കുറഞ്ഞ് 18.412 ബില്യൺ ഡോളറിൽ എത്തിയിട്ടുണ്ട്. ഡോളറിന്റെ അടിസ്ഥാനത്തിൽ പ്രകടിപ്പിക്കുന്ന, വിദേശ കറൻസി ആസ്തികളിൽ വിദേശനാണ്യ ശേഖരത്തിൽ സൂക്ഷിച്ചിരിക്കുന്ന യൂറോ, പൗണ്ട്, യെൻ തുടങ്ങിയ യുഎസ് ഇതര യൂണിറ്റുകളുടെ മൂല്യ വർദ്ധനവും, മൂല്യത്തകർച്ച ഫലവും ഉൾപ്പെട്ടിട്ടുണ്ട്.

Also Read: രാത്രി തട്ടുകടയിൽ നിന്നും ഭക്ഷണം വാങ്ങാൻ ഇറങ്ങിയ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: ബൈക്ക് യാത്രക്കാര്‍ കസ്റ്റഡിയില്‍ 

shortlink

Related Articles

Post Your Comments

Related Articles


Back to top button