ഇന്ത്യൻ വിപണിയിൽ ചുവടുകൾ ശക്തമാക്കാൻ ലക്ഷ്യമിട്ട് പ്രമുഖ കമ്പനിയായ ഹയർ. ഗൃഹോപകരണങ്ങൾക്കും ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾക്കുമുള്ള വൺ സ്റ്റോപ്പ് സൊല്യൂഷനായി മാറാനാണ് കമ്പനിയുടെ ലക്ഷ്യം. കൂടാതെ, 2024 ന്റെ അവസാനത്തോടെ ഇന്ത്യൻ വിപണിയിൽ നിന്നും 10,000 കോടി രൂപയുടെ വിറ്റുവരമാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഹോം അപ്ലയൻസസിലെ ആഗോള മുൻനിര ബ്രാൻഡാണ് ഹയർ.
വിപണിയിൽ ആധിപത്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ പദ്ധതികളും ഹയർ മുന്നോട്ട് വയ്ക്കുന്നുണ്ട്. 3 ഡോർ സൈഡ് ബൈ സൈഡ് റഫ്രിജറേറ്റർ, ബോട്ടം മൗണ്ടഡ് റഫ്രിജറേറ്റർ, ഗ്ലാസ് ഡോർ റഫ്രിജറേറ്റർ, സെൽഫ് ക്ലീൻ ഇൻവർട്ടർ, ആന്റിസ് കെയിലിംഗ്, വാഷിംഗ് മെഷീനുകളിലെ സാങ്കേതികവിദ്യ, വാട്ടർ ഹീറ്ററുകളിലെ ഷോക്ക്പ്രൂഫ് സാങ്കേതികവിദ്യ, എയർ കണ്ടീഷണറുകളിൽ സ്വയം വൃത്തിയാക്കൽ തുടങ്ങിയ മികച്ച സാങ്കേതികവിദ്യകളിൽ അധിഷ്ഠിതമായ സ്മാർട്ട് ഉൽപ്പന്നങ്ങൾ തുടങ്ങിയവ വിപണിയിൽ പുറത്തിറക്കിയിട്ടുണ്ട്.
Post Your Comments