KeralaLatest NewsNews

സർവ്വ ഔഷധിയുടെ സേവനം ഇനി കേരളത്തിലും, പുതിയ സ്റ്റോറുകൾ പ്രവർത്തനമാരംഭിച്ചു

കുറഞ്ഞ ചിലവിൽ ശസ്ത്രക്രിയ ഡിസ്പോസിബിളുകളും സ്റ്റോർ മുഖാന്തരം വാങ്ങാൻ സാധിക്കും

സർവ്വ ഔഷധി സ്റ്റോർസ് പ്രൈവറ്റ് ലിമിറ്റഡ് കേരളത്തിലും പ്രവർത്തനമാരംഭിച്ചു. രാജ്യത്തെ എല്ലായിടത്തും മിതമായ വിലയിൽ ബ്രാൻഡഡ് ജനറിക് മരുന്നുകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തിൽ അധിഷ്ഠിതമായാണ് കേരളത്തിലും സേവനം വ്യാപിപ്പിച്ചിരിക്കുന്നത്. കുറഞ്ഞ ചിലവിൽ ശസ്ത്രക്രിയ ഡിസ്പോസിബിളുകളും സ്റ്റോർ മുഖാന്തരം വാങ്ങാൻ സാധിക്കും. സർവ്വ ഔഷധി ഡബ്ലൂഎച്ച്ഒ ജിഎംപി/എഫ്എസ്എസ്എഐ സർട്ടിഫൈഡ് മരുന്നുകളാണ് സ്റ്റോറുകളിലൂടെ വിൽപ്പന നടത്തുന്നത്.

അലോപ്പതി, ആയുർവേദം, യൂനാനി എന്നീ ചികിത്സാ രീതികളിലെ രോഗങ്ങൾക്കും, ആന്റി-ബയോട്ടിക്, ഓർത്തോപീഡിക്, ഐ & ഇഎൻടി, ആന്റി- അലർജിക്, റെസ്പിറേറ്ററി, കാർഡിയോ ഡയബറ്റിക്, ആന്റി- ഇൻഫെക്ടീവ്, ഡെർമറ്റോളജി, എലമെന്ററി സിസ്റ്റം, ന്യൂറോ സൈക്യാട്രിക് തുടങ്ങി നിരവധി വിഭാഗങ്ങളിലെ മരുന്നുകൾ സർവ്വ ഔഷധിയുടെ സ്റ്റോറുകളിൽ ലഭ്യമാണ്.

Also Read: ജമ്മു കശ്മീർ ഭീകരാക്രമണം: വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു

shortlink

Post Your Comments


Back to top button