തിരുവനന്തപുരം: സൗദി അറേബ്യയിൽ എക്സ്റേ ടെക്നീഷ്യനായി ജോലിക്കു പോയ ഹിന്ദു യുവതിയെ മതം മാറ്റിയതായി പരാതി. വാടാനപ്പള്ളി സ്വദേശിയായ ആതിരയെയാണ് കാണാതായതായി ഭർത്താവ് ആന്റണി പരാതി നൽകിയിരിക്കുന്നത്. സൗദിയിൽ ജോലിക്ക് പോയി, അവിടെ വെച്ച് മതം മാറിയ ആതിര കുടുംബവുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. കർമ്മ ന്യൂസ് ആണ് ഈ റിപ്പോർട്ട് ആദ്യം പുറത്തുവിട്ടത്.
2013ലാണ് ആതിരയും ആൻ്റണിയും വിവാഹിതരായത്. മിശ്ര വിവാഹമായിരുന്നു. സന്തോഷകരമായ ജീവിതത്തിനിടെ അലൻ എന്നൊരു കുഞ്ഞും ജനിച്ചു. 2016 ലാണ് ആതിര ജോലിക്കായി സൗദിയിലേക്ക് പോയത്. നാല് വർഷത്തോളം ആതിര ഇവിടെ ജോലി ചെയ്തിരുന്നു. തിരികെ നാട്ടിലെത്തി. തുടർന്ന് 2021ൽ എറണാക്കുളത്തുള്ള കരിഷ്മ ടൂർസ് ആൻഡ് ട്രാവൽസ് എന്ന ഏജൻസി വഴി സൗദി അറേബ്യയിലെ ജിദ്ദ എന്ന സ്ഥലത്തുള്ള അൽ മകറുന്ന എന്ന ഐഡിയൽ മെഡിക്കൽ സെൻ്ററിൽ എക്സറെ ടെക്നിഷ്യനായി ആതിര വീണ്ടും ജോലിക്കു പോയി. ഇവിടെ എത്തിയ ശേഷമാണ് ആതിര ആളാകെ മാറിയതെന്നാണ് ഭർത്താവ് ആന്റണി ആരോപിക്കുന്നത്.
ആദ്യമൊക്കെ ഫോൺവിളിക്കുകയും നിരന്തരം ബന്ധപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, കഴിഞ്ഞ ഒരു കൊല്ലമായി ആതിര മകനുമായിട്ടോ താനുമായിട്ടോ സംസാരിക്കാറില്ലെന്ന് ആന്റണി ആരോപിക്കുന്നു. സൗദിയിൽ തനിക്ക് പരിചയമുള്ളവരുമായി നടത്തിയ അന്വേഷണത്തിൽ ആതിരയെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് ആന്റണിക്ക് ലഭിച്ചത്. സൗദി അറേബ്യയിൽ വച്ച് ആതിരയെ മയക്കുമരുന്നിന് അടിമപ്പെടുത്തി താമസസ്ഥലത്ത് നിന്നും 200 കിലോമീറ്റർ ദൂരെയുള്ള യൻബു എന്ന പ്രദേശത്ത് കൊണ്ടുപോയി ഇസ്ലാം മതത്തിലേക്ക് രഹസ്യമായി മതം മാറ്റിയതായാണ് അറിയാൻ കഴിഞ്ഞതെന്ന് ആന്റണി പറയുന്നു.
സുബൈർ എന്ന 65 വയസ്സുള്ള വ്യക്തി സൗദി അറേബ്യയിൽ വച്ച് 35 വയസ്സുള്ള ആതിരയെ വിവാഹം കഴിച്ചുവെന്നും ഇയാൾ ആതിരയെ മതംമാറ്റിയെന്നുമാണ് വിവരം. ആതിരക്ക് ദിവസവും ഭക്ഷണത്തിൽ ഡ്രഗ്സ് നൽകിയാണ് മതംമാറ്റിയതെന്നാണ് ആന്റണി പറയുന്നത്. ആതിര ജോലി ചെയ്യുന്ന ക്ലിനിക്ക് അധികാരികൾക്ക് ഇസ്ലാം മത തീവ്രവാദി സംഘടനകളുമായി ബന്ധമുള്ളതായി തനിക്ക് സംശയമുണ്ടെന്നും ആൻ്റണി പറയുന്നുണ്ട്. ഇസ്ലാം തീവ്രവാദി സംഘടനകൾക്ക് ആതിരയെ കെെമാറ്റം ചെയ്യാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും പരാതിയിൽ പറയുന്നു.
Leave a Comment