KeralaLatest NewsNews

കോടികളുടെ കുഴൽപ്പണവേട്ട: മലപ്പുറത്ത് ഒരാൾ പിടിയിൽ

മലപ്പുറം: കോടികളുടെ കുഴൽപ്പണവേട്ട. മലപ്പുറം വാളഞ്ചേരിയിലാണ് കോടികളുടെ കുഴൽപ്പണവേട്ട നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് എടപ്പാൾ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തു. കോലളമ്പ് സ്വദേശിയായ അഫ്‌സലാണ് അറസ്റ്റിലായത്. 1,76,8500 രൂപയാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.

Read Also: സൈനികനെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തിരിക്കുന്നു കേരള പോലീസ്, എന്തിനായിരുന്നു പിണറായി സാര്‍ ഈ ക്രൂരത: ഖുഷ്ബു

കാറിന്റെ പിൻസീറ്റിലായിരുന്നു പണം ഒളിപ്പിച്ചിരുന്നത്. കുഴൽപ്പണക്കടത്തിനെ കുറിച്ച് മലപ്പുറം ജില്ലാ പോലീസ് മേധാവിയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് വാളഞ്ചേരി മേഖലയിൽ പോലീസ് സംഘം പരിശോധന നടത്തുകയായിരുന്നു. അഫ്‌സലിന്റെ ടൊയോട്ട കാറിന്റെ പിൻ സീറ്റിലെ രഹസ്യ അറയിൽ നിന്നാണ് പണം കണ്ടെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

Read Also: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 52.6 കോടിയുടെ പദ്ധതി: ആരോഗ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button