രാജ്യത്ത് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകളിൽ വൻ വർദ്ധനവ്. ആർബിഐ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2022-23 സാമ്പത്തിക വർഷത്തിൽ ക്രെഡിറ്റ് കാർഡ് മുഖാന്തരം ചെലവഴിച്ചത് 14 ലക്ഷം കോടി രൂപയാണ്. ഇ- കൊമേഴ്സ് ഇടപാടുകൾ ഉയർന്നതോടെയാണ് ക്രെഡിറ്റ് കാർഡ് വഴിയുള്ള ചെലവുകളും ആനുപാതികമായി വർദ്ധിച്ചത്.
കഴിഞ്ഞ സാമ്പത്തിക വർഷം 1.17 കോടി പുതിയ ക്രെഡിറ്റ് കാർഡുകളാണ് ചേർത്തത്. 2021-22 സാമ്പത്തിക വർഷത്തിൽ പുതുതായി ചേർത്ത ക്രെഡിറ്റ് കാർഡുകളുടെ എണ്ണം 1.12 കോടിയായിരുന്നു. കഴിഞ്ഞ മാർച്ചിൽ ക്രെഡിറ്റ് കാർഡ് ഇടപാടുകളുടെ ചെലവ് എക്കാലത്തെയും ഉയർന്ന നിരക്കായ 1,37,000 കോടി രൂപയാണ് രേഖപ്പെടുത്തിയത്.
ആക്സിസ് ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുളള ചെലവ് പ്രതിമാസ അടിസ്ഥാനത്തിൽ 54 ശതമാനമാണ് വർദ്ധിച്ചത്. ഐസിഐസിഐയുടേത് 20 ശതമാനവും, എച്ച്ഡിഎഫ്സി ബാങ്കിന്റേത് 14 ശതമാനവും, എസ്ബിഐ കാർഡ് ആൻഡ് പേയ്മെന്റ് സർവീസിന്റേത് 11 ശതമാനവുമാണ് ഉയർന്നത്.
Post Your Comments