കൊച്ചി: പള്ളുരുത്തിയില്‍ മാമോദീസ ചടങ്ങിനിടെയുണ്ടായ സംഘർഷത്തിൽ യുവാവിനെ കുത്തി കൊന്നു. പള്ളുരുത്തി സ്വദേശി അനില്‍കുമാറാണ് മരിച്ചത്. കൊല്ലപ്പെട്ട അനില്‍കുമാറും മാമോദീസ ചടങ്ങ് നടത്തിയ കുട്ടിയുടെ അമ്മയുടെ സഹാദരന് ജിതിനും തമ്മിലായിരുന്നു വാക് തർക്കം. ഇവര്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞ് ഉണ്ടായ തർക്കം പിന്നീട് വീട്ടിന് പുറത്ത് പഞ്ചായത്ത് ഓഫീസിന് സമീപ സമീപത്തേക്കും തുടരുകയായിരുന്നു. ഇതിനിടയില്‍ അനില്‍കുമാറിന്റെ കാലിന് കുത്തേല്‍ക്കുകയും ഞരമ്പ് മുറിയുകയുമായിരുന്നു. രക്തം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ആയിരുന്നു മരണം.
സംഭവത്തില്‍ പള്ളുരുത്തി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജിതിന് നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്. മരിച്ച അനില്‍കുമാര്‍ നിരവധി കേസുകളില്‍ പ്രതിയാണ്.
Leave a Comment