ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. രണ്ട് കോടി രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് പിടിച്ചെടുത്തത്. 1.83 കോടി രൂപ വിലമതിക്കുന്ന 3.42 കിലോ ഗ്രാം സ്വർണവും 25 ലക്ഷം രൂപ വിലമതിക്കുന്ന ഇലക്ട്രോണിക് വസ്തുക്കളുമാണ് കണ്ടെടുത്തത്. സംഭവത്തെ തുടർന്ന് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
വിമാനത്താവളത്തിൽ സംശയാസ്പദമായ രീതിയിൽ പെരുമാറിയ രണ്ട് യാത്രക്കാരെ കസ്റ്റംസ് തടഞ്ഞ് നടത്തിയ പരിശോധനയിലാണ് സ്വർണ്ണം പിടിച്ചെടുത്തത്. സ്വർണം കുഴമ്പ് രൂപത്തിലാക്കി അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് ഇവർ സ്വർണ്ണം കടത്താൻ ശ്രമിച്ചത്. മൊബൈൽ ഫോൺ, ലാപ്ടോപ് എന്നിവയും കണ്ടെടുത്തതായി അധികൃതർ ചൂണ്ടിക്കാട്ടി.
Post Your Comments