![](/wp-content/uploads/2023/04/chaladan.gif)
കണ്ണൂര്‍: ബീഡി തെറുത്ത് ഉണ്ടാക്കിയ സമ്പാദ്യത്തിന്റെ സിംഹഭാഗവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി വാര്‍ത്തകളില്‍ ഇടം പിടിച്ച വയോധികന്‍ വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു. കണ്ണൂര്‍ കുറുവ സ്വദേശി ചാലാടന്‍ ജനാര്‍ദ്ദനന്‍ (68 ) ആണ് മരിച്ചത്. ബീഡിതെറുത്ത് സമ്പാദിച്ചതില്‍ നിന്ന് 2 ലക്ഷം രൂപയാണ് കൊവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇദ്ദേഹം നല്‍കിയത്.
ചാലാടന്‍ ജനാര്‍ദ്ദനന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കൊവിഡ് കാലത്ത് ജീവിതസമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് മാതൃക കാണിച്ച വ്യക്തിയായിരുന്നു ജനാര്‍ദ്ദനന്‍ എന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Post Your Comments