ചൊക്ളി: ഗൃഹപ്രവേശത്തിന് എത്തിയ നാല് വയസുകാരന്റെ സ്വർണമാല കവർന്ന കേസിൽ യുവാവ് പിടിയില്‍. പെരിങ്ങത്തൂരിലെ കേളോത്ത് രവീഷിനെ (35) യാണ് ചൊക്ലി പോലീസ് സബ് ഇൻസ്പെക്ടർ പിപി ഷമീലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കളിച്ചുകൊണ്ടിരിന്ന കുട്ടിയെ ഓമനിക്കാനെന്ന മട്ടിൽ എടുത്ത രവീഷ് കുഞ്ഞിന്റെ കഴുത്തിൽ നിന്ന് രണ്ട് പവന്റെ സ്വർണമാല പൊട്ടിച്ചെടുക്കുകയായിരുന്നു.
ഗുരുജിമുക്കിനടുത്ത് താമസിക്കുന്ന രവീഷ് ബന്ധുവിന്റെ ഗൃഹപ്രവേശനച്ചടങ്ങിൽ പങ്കെടുക്കാൻ പെരിങ്ങളം പ്രാഥമികാരോഗ്യ കേന്ദ്രത്തിനടുത്ത വീട്ടിലെത്തിയതായിരുന്നു. അടുത്തവീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ആശുപത്രി ആവശ്യത്തിനെന്ന വ്യാജേന നാദാപുരത്തെ കടയിൽ വിറ്റ സ്വർണമാല പോലീസ് കണ്ടെടുത്തിട്ടുണ്ട്.
തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
Post Your Comments