പരു പരുത്ത കൈകള്‍ ആര്‍ക്കും ഇഷ്ടമാകില്ല. മൃദുവായതും ഭംഗിയുള്ളതുമായ കൈകളാണ് എല്ലാവരുടേയും ആഗ്രഹം. എന്നാല്‍, പലപ്പോഴും തിരക്കിട്ട ജീവിതവും ജോലിയും സൗന്ദര്യസംരക്ഷണത്തില്‍ നമ്മളെ പിറകിലോട്ട് വലയ്ക്കുന്നു. എന്നാല്‍, ഇനി കൈകളുടെ സൗന്ദര്യം സംരക്ഷിക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.
മൃദുവായതും ഭംഗിയുള്ളതുമായ കൈക്കൾക്കായി ഇനി അധികം കഷ്ടപ്പെടണ്ട. ചില പൊടിക്കൈകൾ ഉപയോഗിച്ച് മൃദുലവും തിളക്കമേറിയതുമായ കൈകള്‍ സ്വന്തമാക്കാം. വെളിച്ചെണ്ണ ഇരു കൈയ്യിലും പുരട്ടി നല്ലതു പോലെ മസ്സാജ് ചെയ്യുക. ഒരു രാത്രി മുഴുവന്‍ ഇത് കൈയ്യില്‍ പുരട്ടി കിടക്കുക. ഇത് കൈകള്‍ക്ക് തിളക്കവും മൃദുത്വവും നല്‍കും. അതുപോലെ, പാലിന്റെ പാടയും ഇത്തരത്തില്‍ സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നതാണ്. ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ഇത് കൈയ്യില്‍ പുരട്ടി രാവിലെ കഴുകിക്കളയാം. സൗന്ദര്യസംരക്ഷണത്തിന് എന്നും മുന്നിലാണ് കറ്റാര്‍വാഴ. ഇത് വരണ്ട ചര്‍മ്മത്തെ വളരെയധികം സഹായിക്കുന്നു. കൈയ്യിലേയും ചര്‍മ്മത്തിലേയും വരള്‍ച്ച ഇല്ലാതാക്കി തിളക്കം നല്‍കുന്നു.
ഒലീവ് ഓയിലാണ് മറ്റൊന്ന്. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം ഉള്ളതാണ് ഒലീവ് ഓയില്‍. ഇത് ഇരുകൈയ്യിലും പുരട്ടി നല്ലതു പോലെ മസ്സാജ് ചെയ്യുക. തേന്‍ ഇരുകൈയ്യിലും പുരട്ടി 10 മിനിട്ട് വെയ്ക്കുക. അതിനു ശേഷം നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. ചര്‍മ്മത്തിന് നിറവും തിളക്കവും ലഭിക്കാന്‍ എന്നും മുന്നിലാണ് തൈര്. തൈര് ഇരുകൈയ്യിലും പുരട്ടി മസ്സാജ് ചെയ്യുക. ഇത് മൃതകോശങ്ങളെ ഇല്ലാതാക്കുന്നു.
Post Your Comments