രാജ്യത്ത് ഈ വർഷം സാധാരണ അളവിൽ മൺസൂൺ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. റിപ്പോർട്ടുകൾ പ്രകാരം, ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ലഭിക്കുന്ന മഴ ദീർഘകാല ശരാശരിയുടെ 90 ശതമാനമായിരിക്കും. ഇതോടെ, കർഷകർക്ക് വൻ പ്രതീക്ഷയാണ് നൽകുന്നത്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ 18 ശതമാനത്തോളമുളള കാർഷിക മേഖല മൺസൂൺ മഴയെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്.
മൺസൂൺ കാലയളവിൽ 4 ശതമാനം മുതൽ 50 ശതമാനം വരുന്ന ഖാരിഫ് വിളകളാണ് കർഷകർ കൃഷി ചെയ്യുന്നത്. ഈ സീസണിൽ ലഭിക്കുന്ന മഴ ഡാമുകളിൽ ശേഖരിച്ച ശേഷം, അവ ഉപയോഗിച്ചാണ് റാബി സീസണിലെ കൃഷി നടത്തുന്നത്. നെല്ല്, പരുത്തി, ചോളം, സോയാബീൻ, നിലക്കടല തുടങ്ങിയ വിളകളെല്ലാം മൺസൂൺ കാലയളവിലാണ് രാജ്യത്ത് കൃഷി ചെയ്യുന്നത്.
Also Read: ‘സ്ത്രീകള്‍ ആഗ്രഹിക്കുന്ന സക്‌സസ്ഫുള്‍ ആയിട്ടൊരു ജീവിതം ഉണ്ടാകട്ടെ’: മഞ്ജു വാര്യർ
സാധാരണ തോതിൽ മഴ ലഭിക്കുന്നതോടെ കൃഷി മെച്ചപ്പെടുത്താനും, ഉൽപാദനം വർദ്ധിപ്പിക്കാനും സഹായിക്കുന്നതാണ്. ഇതിലൂടെ ഭക്ഷ്യവില കുറയുകയും ചെയ്യും. 50 വർഷത്തെ ശരാശരിയായ 87 സെന്റീമീറ്ററിന്റെ 96 ശതമാനത്തിനും 106 ശതമാനത്തിനും ഇടയിലുള്ള മഴയാണ് കാലാവസ്ഥ വകുപ്പ് സാധാരണ മഴയെന്ന് വിശേഷിപ്പിക്കുന്നത്.
Post Your Comments